പാകിസ്താൻ സ്ക്വാഡിലെ എട്ടാമത്തെ അംഗത്തിന് കോവിഡ്
text_fieldsക്രൈസ്റ്റ്ചർച്ച്: പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് സ്ക്വാഡിലെ മറ്റൊരു അംഗത്തിന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ന്യൂസിലൻഡ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്ക്വാഡിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടായി.
സ്ക്വാഡിലെ 46 അംഗങ്ങളുടെ സ്രവം പരിശോധനക്കയച്ചതായും അതിൽ 42 പേരുടെ ഫലം നെഗറ്റീവായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് പേരുടെ ഫലം വിശകലനം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഒരാളുടെ ഫലം ലഭിക്കാനുണ്ടെന്നും അവർ പറഞ്ഞു.
സംശയ നിലനിന്നിരുന്ന മൂന്ന് പരിശോധനകളിൽ ഒന്നാണ് പോസിറ്റീവായി മാറിയത്. കാൻഡിബറി ഡി.എച്.ബി മെഡിക്കൽ ഓഫിസറുടെ അനുമതി ലഭിച്ചാൽ മാത്രമേ പാക് ടീമിന് പരിശീലനം തുടങ്ങാൻ സാധിക്കൂ.
മൂന്ന് ട്വൻറി20 മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻെറ ഭാഗമായുള്ള രണ്ട് മത്സരങ്ങളും കളിക്കാനായാണ് പാകിസ്താൻ ന്യൂസിലൻഡിലെത്തിയത്.

