Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫിൽ സാൾട്ടിന്...

ഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം

text_fields
bookmark_border
ഫിൽ സാൾട്ടിന് അർധസെഞ്ച്വറി; ഡൽഹിക്കെതിരെ കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം
cancel

കൊൽക്കത്ത: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം. ഡൽഹി മുന്നോട്ടുവെച്ച 154 റൺസ് എന്ന താരതമ്യേന കുറഞ്ഞ വിജയ ലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 33 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമുൾപ്പെടെ 68 റൺസെടുത്ത ഫിൽ സാൾട്ടാണ് ജയം അനായാസമാക്കിയത്.

സുനിൽ നരെയ്ൻ 15ഉം റിങ്കു സിങ് 11ഉം റൺസെടുത്ത് പുറത്തായി. 23 പന്തിൽ 33 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരും 23 പന്തിൽ 26 റൺസെടുത്ത വെങ്കിടേഷ് അയ്യരും പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിയെ നൈറ്റ് റൈഡേഴ്സ് ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹർഷിദ് റാണയും ചേർന്നാണ് ഡൽഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

ഓപണർമാരായ പ്രി​ഥ്വി​ ഷായും (13), ഫ്രേസർ മക്ഗർകും (12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പ്രി​ഥ്വി​യെ വൈ​ഭ​വ് അ​റോ​റ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ മ​ക്ഗ​ർ​കി​നെ മി​ച്ച​ൽ സ്റ്റാ​ർ​ക്കു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്. മൂ​ന്നാ​മ​നാ​യെ​ത്തി​യ ഷാ​യ് ഹോ​പ് അ​റോ​റ​യെ സി​ക്സ​ടി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും മൂ​ന്ന് പ​ന്തി​ൽ ആ​റു റ​ൺ​സെ​ടു​ത്ത് കൂ​ടാ​രം ക​യ​റി. അ​ഭി​ഷേ​ക് പൊ​രേ​ലും നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് ടീ​മി​ന്റെ സ്കോ​റു​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. 15 പ​ന്തി​ൽ 18 റ​ൺ​സെ​ടു​ത്ത പൊ​രേ​ലി​നെ റാ​ണ ബൗ​ൾ​ഡാ​ക്കി.

അ​ക്ഷ​ർ പ​ട്ടേ​ലി​നെ കൂ​ട്ടു​പി​ടി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ​ന്ത് 10.1 ഓ​വ​റി​ൽ സ്കോ​ർ 93ൽ ​നി​ൽ​ക്കെ വ​രു​ൺ ച​ക്ര​മ​വ​ർ​ത്തി​ക്ക് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി​യ​തോ​ടെ സ്ഥി​തി ദ​യ​നീ​യ​മാ​യി. 20 പ​ന്തി​ൽ 27 റ​ൺ​സാ​യി​രു​ന്നു ക്യാ​പ്റ്റ​ന്റെ സം​ഭാ​വ​ന.

നി​ല​യു​റ​പ്പി​ക്കും മു​മ്പ് ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​നെ​യും (4) കു​മാ​ർ കു​ശാ​ഗ്ര​യെ​യും (1) വ​രു​ൺ മ​ട​ക്കി. 15 റ​ൺ​സെ​ടു​ത്ത അ​ക്ഷ​റി​നെ സു​നി​ൽ ന​രെ​യ്ൻ പ​റ​ഞ്ഞു​വി​ട്ടു. എ​ട്ടു റ​ൺ​സ് നേ​ടി​യ റാ​സി​ഖ് സ​ലാം, റാ​ണ​യു​ടെ പ​ന്തി​ലും പു​റ​ത്താ​യി. ഒ​മ്പ​താ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ കു​ൽ​ദീ​പ് യാ​ദ​വ് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഡ​ൽ​ഹി​യെ പൊ​രു​താ​വു​ന്ന സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ഞ്ചു ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നി​ങ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight RidersDelhi CapitalsIPL
News Summary - Easy win for Kolkata Knight Riders against Delhi Capitals.
Next Story