Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാൽമുട്ടിന്​ പരിക്ക്​;...

കാൽമുട്ടിന്​ പരിക്ക്​; ബ്രാവോക്ക്​ ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ നഷ്​ടമാകും

text_fields
bookmark_border
കാൽമുട്ടിന്​ പരിക്ക്​; ബ്രാവോക്ക്​ ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ നഷ്​ടമാകും
cancel

ദുബൈ: കാൽമുട്ടിന്​ പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്​സ്​ താരം ഡ്വയൻ ബ്രാവോക്ക്​ ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ നഷ്​ടമാകും. ചെന്നൈ ടീം സി.ഇ.ഒ കാശി വിശ്വനാഥനാണ്​ ഇക്കാര്യം അറിയിച്ചത്​. ഫോമില്ലാതെ ഉഴറുന്ന ചെന്നൈയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ്​ ബ്രാവോയുടെ പരിക്ക്​.

2020 ഐ.പി.എല്ലിൽ ബ്രാവോ ആറ്​ കളികളാണ്​ കളിച്ചത്​. കേവലം ഏഴ്​ റൺസ്​ മാത്രമാണ്​ താരത്തിന്​ നേടാൻ കഴിഞ്ഞത്​. ആറ്​ വിക്കറ്റുകളും താരം വീഴ്​ത്തി.

തുടർ തോൽവികളിൽ വലയുന്ന ചെന്നൈ ഇനി പ്ലേ ഓഫിലെത്തുമോയെന്നത്​ സംശയമാണ്​. നിലവിൽ പോയിൻറ്​ പട്ടികയിൽ അവസാന സ്ഥാനത്താണ്​ ചെന്നൈ. സുരേഷ്​ റെയ്​നയും ഹർഭജൻ സിങ്ങും വ്യക്​തിപരമായ കാരണങ്ങൾ കൊണ്ട്​ ഐ.പി.എല്ലിൽ നിന്ന്​ പിന്മാറിയത്​ ചെന്നൈക്ക്​ കനത്ത തിരിച്ചടിയാണ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dwayne BravoIPL 2020
News Summary - Dwayne Bravo Ruled Out Of IPL 2020 With Groin Injury: CSK CEO
Next Story