Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'മൂന്നാം അമ്പയറെ...

'മൂന്നാം അമ്പയറെ പുറത്താക്കണം'; ബാംഗ്ലൂർ-പഞ്ചാബ്​ മത്സരത്തിലെ ഡി.ആർ.എസ്​ തീരുമാനം വിവാദത്തിൽ

text_fields
bookmark_border
padikkal DRS
cancel

ഷാർജ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ-പഞ്ചാബ്​ കിങ്​സ്​ മത്സരത്തിനിടെ മൂന്നാം അമ്പയറുടെ ഡി.ആർ.എസ്​ തീരുമാനം വിവാദമായി. ആർ.സി.ബി ബാറ്റ്​സ്​മാൻ ദേവ്​ദത്ത്​ പടിക്കലിന്​ ജീവൻ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെ ആരാധകരും ക്രിക്കറ്റ്​ പണ്ഡിറ്റുകളും രംഗത്തെത്തി.

ഷാർജയിൽ നടന്ന മത്സരത്തിന്‍റെ എട്ടാം ഓവറിലാണ്​ സംഭവം. രവി ബിഷ്​നോയി ആണ്​ പടിക്കലിനെതിരെ പന്തെറിഞ്ഞത്​. റിവേഴ്​സ്​ സ്വീപ്പിന്​ ശ്രമിച്ച പടിക്കൽ പരാജയപ്പെട്ടു. പന്ത്​ കൈപ്പിടിയിലൊതുക്കിയ പഞ്ചാബ്​ വിക്കറ്റ്​ കീപ്പറും നായകനുമായ രാഹുലും ബിഷ്​നോയ്​യും അപ്പീൽ ചെയ്​തു. ഓൺഫീൽഡ്​ അമ്പയർ ഔട്ട്​ അനുവദിക്കാത്തതിനാൽ പഞ്ചാബ്​ റിവ്യൂ എടുത്തു.

ടി.വി റീപ്ലേകളിലെ അൾട്ര എഡ്​ജിൽ പന്ത്​ പടിക്കലിന്‍റെ ഗ്ലൗവിൽ ഉരസിയതായി വ്യക്തമായെങ്കിലും ടി.വി അമ്പയർ കെ. ശ്രീനിവാസൻ നോട്ടൗട്ട്​ വിധിച്ചതാണ്​ ആരാധകരെ ചൊടിപ്പിച്ചത്​. നോട്ടൗട്ട്​ വിധിയിൽ സംതൃപ്​തനാകാതിരുന്ന രാഹുൽ അമ്പയർ അനന്തപദ്​മനാഭന്‍റെ അടുത്തെത്തി സംസാരിച്ചു.

മൂന്നാം അമ്പയറെ ഉടനടി പുറത്താക്കണമെന്നായിരുന്നു മുൻ ന്യൂസിലൻഡ്​ ക്രിക്കറ്റർ സ്​കോട്ട്​ സ്​റ്റൈറിസ്​ ട്വിറ്ററിൽ കുറിച്ചത്​. മുൻ ഇന്ത്യൻ താരം ആകാശ്​ ചോപ്രയും മൂന്നാം അമ്പയറുടെ തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു.

മത്സരത്തിൽ പടിക്കൽ 40 റൺസ്​ സ്​കോർ ചെയ്​തിരുന്നു. ആദ്യം ബാറ്റുചെയ്​ത ആർ.സി.ബി 20 ഓവറിൽ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്​ 20ഓവറിൽ ആറിന്​ 158 റൺസെടുക്കാനാണ്​ സാധിച്ചത്​. ജയത്തോടെ ബാംഗ്ലൂർ ​പ്ലേഓഫ്​ ബെർത്ത്​ സ്വന്തമാക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DRScontroversyIPL 2021RCB vs PBKS
News Summary - DRS Call became Controversial In RCB vs PBKS match IPL 2021
Next Story