Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കക്കെതിരായ...

ശ്രീലങ്കക്കെതിരായ പ്രകടനം; സഞ്​ജുവിനെ കുറിച്ച്​​ ദ്രാവിഡിന്​ പറയാനുള്ളത്​ ഇതാണ്​...!

text_fields
bookmark_border
ശ്രീലങ്കക്കെതിരായ പ്രകടനം; സഞ്​ജുവിനെ കുറിച്ച്​​ ദ്രാവിഡിന്​ പറയാനുള്ളത്​ ഇതാണ്​...!
cancel

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്​ജു സാംസൺ. മികച്ച ​പ്രകടനം നടത്തി ടി20 ലോകകപ്പ്​ ടീമിലിടം നേടുമെന്ന്​ കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി മാറി സഞ്​ജു. ഏകദിന അരങ്ങേറ്റത്തിൽ 46 റണ്‍സ് നേടാൻ കഴിഞ്ഞ സഞ്ജുവിന് ടി20യില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 27 റണ്‍സ് നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ 13 പന്തില്‍ ഏഴ് റണ്‍സും മൂന്നാം മത്സരത്തില്‍ മൂന്ന് പന്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവി​െൻറ സ്‌കോര്‍.

ലങ്കക്കെതിരായ ​പ്രകടനം സഞ്​ജുവിന്​ വലിയ തിരിച്ചടിയായി മാറുന്ന കാഴ്​ച്ചയാണ്​ പിന്നീടുണ്ടായത്​. ​ക്രിക്കറ്റ്​ വിദഗ്​ധരും മുൻ താരങ്ങളുമെല്ലാം സഞ്​ജുവി​െൻറ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്​ അസാധ്യമാണെന്ന്​ പോലും വിധിയെഴുതി. എന്നാൽ, താരത്തിന്​ ആശ്വാസം പകർന്ന്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇന്ത്യൻ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്​.

'​ശ്രീലങ്കൻ പര്യടനം വിശകലനം ചെയ്​താൽ സഞ്​ജുവി​െൻറ കാര്യത്തിൽ നിരാശ തന്നെയായിരുന്നു ഫലം. എന്നാൽ, സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്നും' ദ്രാവിഡ്‌ പറഞ്ഞു.

'സഞ്ജു ഉൾപ്പെടെയുള്ള യുവ താരങ്ങള്‍ക്ക് ആ പിച്ചില്‍ ബാറ്റ് ചെയ്യുകയെന്നത്​ ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏകദിനത്തില്‍ സഞ്ജുവിന് ഒരു അവസരം ലഭിച്ചു. 46 റണ്‍സും അവൻ നേടി. ആദ്യ ടി20 യിലും തരക്കേടില്ലാതെ അവൻ ബാറ്റ് ചെയ്തു. അവസാന രണ്ട് ടി20 യിൽ പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു,' -ദ്രാവിഡ് അഭിപ്രായപ്പെട്ടു. 'സഞ്ജു മാത്രമല്ല , ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ള താരങ്ങളാണ്​. അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണം'. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമേ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാൻ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.

സഞ്ജു ഇതുവരെ 10 ടി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഒരു ഏകദിനവും. 2015 ൽ അരങ്ങേറിയിട്ടും ഇന്ത്യയ്ക്ക് വേണ്ടി വെറും 11 മത്സരങ്ങളിൽ മാത്രം സഞ്ജുവിന് കളിക്കാനായതിൽ പ്രധാനകാരണം സ്ഥിരതയില്ലായ്മയാണ്. 10 മത്സരങ്ങളിൽ നിന്ന് 117 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 19,6,8,2,23,15,10,27,7,0 എന്നിങ്ങനെയാണ് കഴിഞ്ഞ 10 മത്സരങ്ങളിൽ സഞ്ജു നേടിയത്. സെപ്റ്റംബറിൽ പുനഃരാംരഭിക്കുന്ന ഐ.പി.എല്ലാണ് ഇനി​ സഞ്ജുവിന് ത​െൻറ കഴിവുകൾ കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം തുറക്കുന്നത്​. രാജസ്ഥാൻ റോയൽസി​െൻറ നായകനാണ്​ താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DravidSanju Samson
News Summary - Dravid on Sanju Samson
Next Story