Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫിറ്റ്നസ് ​പരീക്ഷ...

ഫിറ്റ്നസ് ​പരീക്ഷ ജയിച്ചാൽ അയാൾ രണ്ടാം ടെസ്റ്റിനുണ്ടാകും, ഉറപ്പു നൽകി ദ്രാവിഡ്

text_fields
bookmark_border
Shreyas Iyer
cancel

ഇന്നിങ്സ് ജയവുമായി ഓസീസിനെതിരെ മാനസിക മേൽക്കൈ നേടിയ ഇന്ത്യ വെള്ളിയാഴ്ച ഡൽഹിയിൽ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീം ഇലവനിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യം ​സ്വഭാവികം. ടെസ്റ്റ് കളിക്കാൻ ഏറ്റവും യോഗ്യനായ ശ്രേയസ് അയ്യർ അതിലൊരാളാകാൻ സാധ്യതയുണ്ടെന്ന് ​പറയുന്നു, കോച്ച് ദ്രാവിഡ്. പരിക്കു മൂലം പുറത്തിരുന്ന താരം ഫിറ്റ്നസ് തെളിയിച്ചാൽ തീർച്ചയായും ഇറങ്ങുമെന്ന് ​പരിശീലകൻ വ്യക്തമാക്കി.

കഴിഞ്ഞ മാസം ശ്രീലങ്കൻ പരമ്പരക്കു ശേഷം അയ്യർ ടീമി​ലുണ്ടായിട്ടില്ല. പുറംവേദന മൂലം പുറത്തിരുന്ന ഒഴിവിൽ സൂര്യകുമാർ ആയിരുന്നു ഇറങ്ങിയത്. ടെസ്റ്റിൽ അവിഭാജ്യ സാന്നിധ്യമായ ശ്രേയസ് അയ്യർക്ക് ബി.സി.സി.ഐ മെഡിക്കൽ ഫിറ്റ്നസ് ഉറപ്പാക്കിയ സാഹചര്യത്തിൽ വെള്ളിയാഴ്ച കളിക്കാനുണ്ടാകുമെന്നാണ് സുചന.

2021ൽ ന്യൂസിലൻഡിനെതി​രെ ആദ്യ ടെസ്റ്റ് കളിച്ച് തുടക്കമിട്ട അയ്യർ ഏഴു കളികളിൽ ഒരു ടെസ്റ്റും അഞ്ച് ​അർധ സെഞ്ച്വറിയുമടക്കം 624 റൺസ് നേടിയിട്ടുണ്ട്.

ഇതോടൊപ്പം, ഡൽഹിയിൽ ടീമെന്ന നിലക്ക് മികച്ച റെക്കോഡാണ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നത്. 1987നു ശേഷം ഇവിടെ ആതിഥേയർ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ, ഓരോ കളിയും പുതിയ ചരിത്രമാണെന്നതിനാൽ പഴയ കണക്കുകളിൽ വിശ്വസിക്കുന്നില്ലെന്ന് കോച്ച് ദ്രാവിഡ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shreyas Iyer
News Summary - Dravid confirms Shreyas Iyer's return if passed fit
Next Story