Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​െഎ.പി.എല്ലിലൂടെ കോടികൾ കൊയ്​ത്​ സ്​റ്റാർ ഇന്ത്യ; പരസ്യ വരുമാനം മാത്രം 2500 കോടി
cancel
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എല്ലിലൂടെ...

​െഎ.പി.എല്ലിലൂടെ കോടികൾ കൊയ്​ത്​ സ്​റ്റാർ ഇന്ത്യ; പരസ്യ വരുമാനം മാത്രം 2500 കോടി

text_fields
bookmark_border

ന്യൂഡൽഹി: കോവിഡി​െൻറ പശ്ചാത്തലത്തിൽ മാർച്ചിൽ ഇന്ത്യയിൽവെച്ച്​ തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ 13ാം പതിപ്പ്​ യു.എ.ഇയിലേക്ക്​ പറിച്ചുനടുകയായിരുന്നു. ബി.സി.സി.ഐക്കും പ്രേക്ഷകരായ സ്​റ്റാർ ഇന്ത്യയുടെയും കോടികളുടെ നഷ്​ടം ഒഴിവാക്കാനായി ടൂർണമെൻറ്​ മാസങ്ങളോളം നീട്ടിവെച്ച്​ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചു. കാണികളുടെ അഭാവത്തിലും വിജയകരമായി പൂർത്തിയാക്കിയ ടൂർണമെൻറി​െൻറ ബാലൻസ്​ ഷീറ്റ്​ പരിശോധിക്കു​േമ്പാൾ ഡിസ്​നി ഇന്ത്യക്ക് പറയാനുള്ളത്​​ ലാഭത്തി​െൻറ കണക്ക്​ മാത്രം.

സ്​റ്റാർ ഇന്ത്യ പരസ്യവരുമാനത്തിലൂടെ മാത്രം 2500 ​കോടി നേടി. ​ടെലിവിഷൻ പരസ്യത്തിൽനിന്നും 2250 കോടിയും ഹോട്ട്​സ്​റ്റാറിൽനിന്ന്​ 250 കോടിയോളവും ഈ ഐ.പി.എൽ സീസണിൽ പരസ്യവരുമാനം ലഭിച്ചതായാണ്​ വിവരം.

ടൂർണമെൻറ്​ ആരംഭിക്കുന്നതിന്​ മുമ്പ്​ 18 സ്​​േപാൺസർമാരായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാർ ഒപ്പിടുകയും ചെയ്​തിരുന്നു. 13 എയർ സ്​പോൺസർമാരുമായും സ്​റ്റാർ ഇന്ത്യ കരാറിൽ എത്തിയിരുന്നു.

ആമസോൺ, ബൈജൂസ്​, ഡ്രീം 11, ഫോൺ പേ, പോളികാബ്​, ഐ.ടി.സി, കൊക്കകോള, റമ്മി സർക്കിൾ, എ.എം.എഫ്​.ഐ, പി ആൻഡ്​ ജി, കമല പസന്ത്​ തുടങ്ങിയവ ഭീമൻമാരുമായിട്ടായിരുന്നു പ്രധാന കരാർ. ഇതിൽ ഏറ്റവുമധികം പരസ്യത്തിനായി ചെലവഴിച്ചത്​ ബൈജൂസ്​ ആപ്പാണ്​.

'ഐ.പി.എൽ കാഴ്​ചക്കാരുടെ എണ്ണം വൻതോതിൽ ഉയർത്തിയിരുന്നു. ഇക്കാലയളവിൽ 25 ശതമാനം കാഴ്​ചക്കാർ കൂടി. സ്​റ്റാർ ഇന്ത്യയുടെ പരസ്യവരുമാനത്തിൽ ഇത്​ പ്രതിഫലിക്കും. കൂടാതെ ഐ.പി.എൽ 2021ന്​ ഗുണകരമാകുമെന്നും' ഒരു മീഡിയ പ്ലാനർ പറഞ്ഞു.

മുൻ സീസണിനെ അപേക്ഷിച്ച്​ ഐ.പി.എൽ കാഴ്​ചക്കാരു​െട എണ്ണത്തിൽ ഈ വർഷം റെക്കോഡ്​ വൻവർധനയുണ്ടായിരുന്നു. 30 ശതമാനമായിരുന്നു വർധന. ഇത്​ സ്​റ്റാർ ഇന്ത്യയുടെ വരുമാനവും കൂട്ടി. വരും വർഷങ്ങളിൽ പരസ്യവരുമാനം ഉയരുന്നതിനും ഇത്​ കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Star IndiaIPL 2020Disney India
Next Story