Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
AB de Villiers
cancel
Homechevron_rightSportschevron_rightCricketchevron_rightആരാധകർക്ക്​ നിരാശ;...

ആരാധകർക്ക്​ നിരാശ; ഡിവില്ലേഴ്​സ്​ ദേശീയ ടീമിലേക്ക്​ മടങ്ങിവരില്ല

text_fields
bookmark_border

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ എ.ബി. ഡിവില്ലേഴ്​സ്​ ദേശീയ ടീമിലേക്ക്​ മടങ്ങിവരില്ലെന്ന്​ ക്രിക്കറ്റ്​ സൗത്ത്​ ആഫ്രിക്ക അറിയിച്ചു. മൂന്ന്​ വർഷം മുമ്പ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ പടിയിറങ്ങിയ താരം​ വീണ്ടും ദേശീയ ടീമിലേക്ക്​ മടങ്ങി​വരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താരവുമായി നടത്തിയ ചർച്ചയിൽ വിരമിക്കൽ പ്രഖ്യാപനം മാറ്റുന്നില്ലെന്ന നിലപാടിലാണ്​ എത്തിയതെന്ന്​ സി.എസ്​.എ അറിയിച്ചു.

2018ലായിരുന്നു മിസ്റ്റർ 360 ഡിഗ്രി എന്ന്​ വിളിക്കപ്പെടുന്ന താരം ദേശീയ ജഴ്​സി അഴിച്ചുവെച്ചത്​. അതിനുശേഷം ഇന്ത്യൻ പ്രീമിയർ ലീഗടക്കം ചില ടി20 ലീഗ്​ ടൂർണമെൻറുകളിൽ മാത്രമായിരുന്നു കളിച്ചുവന്നത്​.

എന്നാൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച്​ താരം വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിന്​ വേണ്ടി ബാറ്റേന്തുമെന്ന് അഭ്യൂഹങ്ങൾ വന്നു. സമീപകാലത്ത്​ താരം തന്നെ ടീമിലേക്ക്​ തിരിച്ചുവരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ ജൂണിൽ നടക്കാനിരിക്കുന്ന അഞ്ച്​ മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെ​ 37കാരൻ​ വീണ്ടും ദക്ഷിണാഫ്രിക്കൻ ജഴ്​സിയണിയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു​. അത്തരം അഭ്യൂഹങ്ങൾക്കാണ്​ ഇപ്പോൾ വിരാമമായത്​.

2018 മേയിൽ മികച്ച ഫോമിൽ നിൽക്കെയാണ്​​ ഡിവില്ലിയേഴ്‌സ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്​. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളായ താരത്തി​​​​​​െൻറ​ പേരിൽ നിരവധി റെക്കോർഡുകളുണ്ട്​. വേഗത്തിൽ 50, 100, 150 റൺസ്​ നേടിയ ലോക റെക്കോർഡും ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിലും ട്വൻറി 20യിലും നേടുന്ന ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയും എ.ബി.ഡിയുടെ പേരിലാണ്​.

വെടിക്കെട്ട്​ ബാറ്റിങ്ങി​​​​​​​​​​െൻറ അമരക്കാരനായ അബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴസ്​ എന്ന എ.ബി ഡിവില്ലേഴ്​സ്​ വിക്കറ്റ്​ കീപ്പർ ബാറ്റസ്​മാനായാണ്​ ത​​​​​​െൻറ കരിയർ ആരംഭിച്ചത്​. ബാറ്റ്​ ചെയ്യു​േമ്പാൾ ഏത്​ ഭാഗത്തേക്കും പന്തുപായിക്കാനുള്ള ഡിവില്ലേഴ്​സി​​​​​​െൻറ കഴിവ്​ അദ്​ഭുതത്തോടെയാണ്​ എല്ലാവരും നോക്കിക്കണ്ടത്​. എ.ബി.ഡിക്ക്​ ക്രിക്കറ്റ്​ കമ​േൻററ്റർമാർ നൽകിയ പേര്​ സൂപ്പർമാൻ എന്നാണ്​. ​െഎ.പി.എല്ലിൽ റോയൽ ചല​​ഞ്ചേഴ്​സി​​​​​​​​​​െൻറ താരമായ എ.ബി ഇന്ത്യക്കാരുടെയും പ്രിയതാരമാണ്​.

2004ല്‍ പോര്‍ട് എലിസബത്തിലെ സെൻറ്​​ ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ്​ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്​. 2005ല്‍ ഏകദിന ക്രിക്കറ്റിലും 2006ല്‍ ട്വൻറി 20യിലും താരം അരങ്ങേറി. 2018 മാര്‍ച്ച് 30ന് ആസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി കളിച്ചത്. 114 ടെസ്​റ്റുകളിൽനിന്ന്​ 8765ഉം 228 ഏകദിനങ്ങളിൽനിന്ന്​ 9577ഉം 78 ട്വൻറി20യിൽനിന്ന്​ 1672ഉം റൺസ്​ താരം കുറിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaAB de Villiers
News Summary - Disappointment for fans; De Villiers will not return to the national team
Next Story