നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിൽ ദിനേഷ് കാർത്തിക്; കൂട്ടായി ഹിറ്റ്മാനും
text_fieldsഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ‘ഡക്കാ’യ താരമെന്ന നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദിനേഷ് കാർത്തികും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ലെഗ് സ്പിന്നർ ആദം സാമ്പയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് താരം പൂജ്യത്തിന് പുറത്തായത്.
ഐ.പി.എല്ലിൽ 16ാം തവണയാണ് താരം പൂജ്യത്തിന് പുറത്താകുന്നത്. ഹിറ്റ്മാൻ രോഹിത് ശർമക്ക് കൂട്ടായി ഇനി ദിനേശ് കാർത്തികുമുണ്ടാകും പട്ടികയിൽ. രാജസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല. പിന്നാലെ രാജസ്ഥാൻ റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍, ഇന്ത്യന്‍ താരമായ മന്ദീപ് സിങ് എന്നിവര്‍ 15 ഡക്കുകളുമായി തൊട്ടുപിന്നിലുണ്ട്.
ഒരു ഐ.പി.എൽ ടീമിന്റെ നായകനെന്ന നിലയിൽ ഏറ്റവും അധികം തവണ പൂജ്യത്തിനു പുറത്തായ താരവും രോഹിത് തന്നെ. 11 തവണയാണ് ക്യാപ്റ്റൻസിയിൽ താരത്തിന്റെ 'ഡക്ക്' റെക്കോർഡ്. മത്സരത്തിൽ ബാംഗ്ലൂർ 112 റൺസിന്‍റെ വമ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കി.
ആറാം സ്ഥാനത്തേക്ക് വീണ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങുകയും ചെയ്തു. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ കുറിച്ച 172 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സഞ്ജുവും സംഘവും 59 റൺസിന് ഓൾ ഔട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

