Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅമ്മയും ഭാര്യയും...

അമ്മയും ഭാര്യയും കണക്കിന്​ ശകാരിച്ചു; ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെയെന്ന പ്രയോഗത്തിൽ മാപ്പുപറഞ്ഞ്​ ദിനേശ്​ കാർത്തിക്

text_fields
bookmark_border
Dinesh Karthik
cancel

ലണ്ടൻ: ഇംഗ്ലണ്ട്–ശ്രീലങ്ക രണ്ടാം ഏകദിനത്തിന്‍റെ കമന്‍ററിക്കിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ്​ ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ദിനേശ്​ കാർത്തിക്​. 'ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ'യാണ് എന്നായിരുന്നു കാർത്തിക്കിന്‍റെ കമന്‍റ്​. ലൈംഗിക ചുവയുള്ള ഈ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണുയർന്നത്​. ഈ സാഹചര്യത്തിലാണ്​ മാപ്പുപറഞ്ഞ്​ താരം രംഗത്തെത്തിയത്​.

'അന്ന്​ സംഭവിച്ചതിൽ എല്ലാവരോടും മാപ്പുചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനതിൽ ദുരുദ്ദേശ്യപരമായി ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷേ, അത്​ കൈവിട്ടുപോയി. അതിന്​ എല്ലാവരോടും മാപ്പ്​ ചോദിക്കുന്നു. അത്​ പറഞ്ഞതിന്​ അമ്മയുടെയും ഭാര്യയുടെയും അരികിൽ നിന്ന്​ എനിക്ക്​ കണക്കിന്​ ശകാരം കിട്ടി. അങ്ങിനെ സംഭവിച്ചതിൽ എനിക്ക്​ ഖേദമുണ്ട്​. ഇനി അത്​ ആവർത്തിക്കില്ല' -ഞായറാഴ്ച മൂന്നാം ഏകദoനത്തിന്‍റെ കമന്‍ററിക്കിടെ ദിനേശ്​ കാർത്തിക്​ പറഞ്ഞു.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ സ്കൈ സ്പോർട്സിന്‍റെ കമന്റേറ്റർമാരുടെ പാനലിൽ അംഗമാണ് ദിനേശ്​. മത്സരത്തിനിടെ മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്​ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന്​ വിശദീകരിക്കാൻ ദിനേശ്​ പറഞ്ഞ ഉപമയാണ്​ വിവാദ‌ം സൃഷ്​ടിച്ചത്​. 'ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര ഇഷ്​ടമില്ല. അവർക്ക് കൂടുതൽ താൽപര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്‍റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും' – ഇതായിരുന്നു ദിനേശിന്‍റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dinesh Karthik
News Summary - Dinesh Karthik apologises for sexist remark during commentary
Next Story