Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടിക്കറ്റിന്​ വൻ...

ടിക്കറ്റിന്​ വൻ ഡിമാൻഡ്​; ഇന്ത്യയിൽ ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മത്സരം നടത്തുന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമെന്ന്​ ഗാംഗുലി

text_fields
bookmark_border
ടിക്കറ്റിന്​ വൻ ഡിമാൻഡ്​; ഇന്ത്യയിൽ ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മത്സരം നടത്തുന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമെന്ന്​ ഗാംഗുലി
cancel

മുംബൈ: ടിക്കറ്റിനുള്ള വൻ ഡിമാൻഡ്​ മൂലം ഇന്ത്യയിൽ ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മത്സരം നടത്തുന്നത്​ ബുദ്ധിമുട്ടാണെന്ന്​ ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലി. യു.എ.ഇയിൽ പുരുഷ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്​താനും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ്​ ഗാംഗുലിയുടെ പരാമർശം. ഞായറാഴ്ചയാണ്​ ക്രിക്കറ്റ്​ പ്രേമികൾ കാത്തിരുന്ന ചിരവൈരികളുടെ പോരാട്ടം.

ഇതാദ്യമായല്ല പാകിസ്​താനുമായി കളിച്ച്​ നമ്മളൊരു ടൂർണമെന്‍റിന്​ തുടക്കം കുറിക്കുന്നത്​. 2015ൽ പാകിസ്​താനുമായി കളിച്ചാണ്​ ടൂർണമെന്‍റ്​​ തുടങ്ങിയത്​. ചാമ്പ്യൻസ്​ ട്രോഫിയിലും പാകിസ്​താനുമായി കളിച്ചു. പിന്നീട്​ ടൂർണമെന്‍റിന്‍റെ ഫൈനലും പാകിസ്​താനുമായിട്ടായിരുന്നുവെന്ന്​ ഗാംഗുലി പറഞ്ഞു. ഇന്ത്യ-പാക്​ മത്സരത്തോട്​ എപ്പോഴും ആരാധകർക്ക്​ താൽപര്യമുണ്ടാവാറുണ്ട്​. വള​െര ബുദ്ധിമു​േട്ടറിയതാണ്​ പാകിസ്​താനുമായുള്ള മത്സരമെന്ന്​ തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-പാക്​ മത്സരങ്ങളിൽ കടുത്ത സമ്മർദമുണ്ടാകാറുണ്ടെന്ന്​ പൊതുവെ ആളുകൾ പറയാറുണ്ട്​. എന്നാൽ ക്രിക്കറ്റ്​ ഭരണാധികാരിയെന്ന നിലയിൽ തനിക്ക്​ അത്തരം സമ്മർദങ്ങളുണ്ടായിട്ടില്ല. 2016ൽ ഈഡൻ ഗാർഡൻസിലാണ്​ തന്‍റെ നേതൃത്വത്തിൽ ആദ്യമായി ഒരു ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മത്സരം സംഘടിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.

എന്നാൽ, ഇന്ത്യയിൽ പൊതുവെ ഇരു ടീമുകളും തമ്മിലുള്ള മത്സരം നടത്തുന്നത്​ ബുദ്ധിമുട്ടാണ്​. ടിക്കറ്റിനുള്ള വൻ ഡിമാൻഡാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുക. ലോകകപ്പിൽ പാകിസ്​താനെതിരെ മികച്ച റെക്കോർഡാണ്​ ഇന്ത്യക്കുള്ളത്​. മികച്ച കളിക്കാരെയാണ്​ ഇക്കുറി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അതേസമയം, പാകിസ്​താന്‍റെ ടീമും ശക്​തമാണെന്ന്​ ഗാംഗുലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulyindia-pakisthan
News Summary - Difficult to organise Indo-Pak matches in India due to ticket demand, says Sourav Ganguly
Next Story