Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സ്​മിത്ത്​ ചതിപ്രയോഗം...

'സ്​മിത്ത്​ ചതിപ്രയോഗം നടത്തിയിട്ടില്ല, വെറുതെ കുറ്റപ്പെടുത്തിയോ?; മുഴുവൻ വിഡിയോ പുറത്തുവ​ന്നതോടെ നിരപരാധി? VIDEO

text_fields
bookmark_border
സ്​മിത്ത്​ ചതിപ്രയോഗം നടത്തിയിട്ടില്ല, വെറുതെ കുറ്റപ്പെടുത്തിയോ?; മുഴുവൻ വിഡിയോ പുറത്തുവ​ന്നതോടെ നിരപരാധി? VIDEO
cancel

സി​ഡ്നി ടെസ്റ്റിനിടെ ഇ​ന്ത്യ​ൻ താ​രം ഋ​ഷ​ഭ് പ​ന്തി​‍െൻറ 'ഗാ​ർ​ഡ് മാ​ർ​ക്ക്' സ്​​റ്റീ​വ് സ്മി​ത്ത് മാ​യ്​​ച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമായിരുന്നോ?. വിഷയത്തിൽ സ്​മിത്തിനെ ചതിയനെന്ന്​ വിളിച്ചവരെല്ലാം കഥയറിയാതെ ആട്ടം കാണുകയായിരുന്നോ?. ഇങ്ങനെ പറയാൻ കാരണമുണ്ട്​. നേരത്തേ പ്രചരിച്ചിരുന്നത്​ വിഡിയോയുടെ ഒരു ഭാഗം മാത്രമായിരുന്നെന്നും സംഭവത്തിന്‍റെ യഥാർഥ ചിത്രം അറിയാൻ മുഴുവൻ വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട്​ ആസ്​ട്രേലിയൻ ആരാധകർ രംഗത്തെത്തി.

സ്​മിത്ത്​ ഗാർഡ്​ മാർക്ക്​ മായ്​ച്ചുകളയും മു​േമ്പ ഗ്രൗണ്ട്​ സ്റ്റാഫ്​ പിച്ചിലെത്തി അടിച്ചുവാരുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. ഗാർഡ്​ മാർക്ക്​ അപ്പോൾ തന്നെ മാഞ്ഞിരുന്നുവെന്നും സ്​മിത്തിന്​ അത്​ മായ്​ച്ചുകളയേണ്ട ആവശ്യമില്ലെന്നുമാണ്​ വാദം. മുഴുവൻ വിഡിയോ പുറത്തുവന്നതോടെ സ്​മിത്തിനെ ചതിയനെന്ന്​ വിളിച്ച വിരേന്ദർ സെവാഗും മൈക്കൽ വോണുമടക്കമുള്ളവർ മാപ്പുപറയണമെന്നും​ നിരവധിപേർ ആവശ്യപ്പെട്ടു.

സംഭവത്തിൽ സ്​മിത്തിനെ പിന്തുണച്ച്​ നേരത്തേ ആസ്​ട്രേലിയൻ നായകൻ ടിം പെയ്​ൻ രംഗത്തെത്തിയിരുന്നു. ക്രീസിൽ നിന്നും​ ബാറ്റ്​ ചെയ്യുന്നത്​ സങ്കൽപ്പിച്ച്​ തിരിയുന്നത്​​ സ്​മിത്തിന്‍റെ സ്ഥിരം സ്വഭാവമാണെന്നും അത്​​ മാത്രമാണ്​ ഉണ്ടായതെന്നും പെയ്​ൻ വിശദീകരിച്ചിരുന്നു.

സ്​​റ്റം​പ് കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ ദൃശ്യം പുറത്തുവന്നതോടെയാണ്​ വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ിരുന്നത്​. സ്​​റ്റം​പി​‍െൻറ സ്ഥാ​നം മ​ന​സ്സി​ലാ​ക്കാ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ അ​മ്പ​യ​റി​‍െൻറ സ​ഹാ​യ​ത്തോ​ടെ ക്രീ​സി​ൽ ബാ​റ്റു​കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് 'ഗാ​ർ​ഡ് മാ​ർ​ക്ക്'. ബാ​റ്റി​ങ്ങി​നാ​യെ​ത്തു​ന്ന താ​രം സ്​​റ്റം​പി​‍െൻറ സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ന്ന​ത് ക്രി​ക്ക​റ്റി​ൽ സ്ഥി​രം കാ​ഴ്ച​യാ​ണ്. ബാ​റ്റി​ങ്ങി​‍െൻറ ഇ​ട​വേ​ള​യി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ വെ​ള്ളം കു​ടി​ക്കാ​നാ​യി പി​ച്ചി​ൽ​നി​ന്ന് മാ​റി​യ സ​മ​യ​ത്താ​യിരുന്നു സം​ഭ​വം. താ​ര​ങ്ങ​ളു​ടെ​യും അ​മ്പ​യ​ർ​മാ​രു​ടെ​യും ശ്ര​ദ്ധ മാ​റി​യ സ​മ​യ​ത്ത് ക്രീ​സി​ലെ​ത്തി​യ സ്മി​ത്ത്, ആ​രു​മ​റി​യാ​തെ ഷൂ ​ഉ​പ​യോ​ഗിച്ച്​ 'ഗാ​ർ​ഡ് മാ​ർ​ക്ക്' മാ​യി​ച്ചുവെന്നായിരുന്നു ആരോപണം. പന്തുചുരണ്ടൽ വിവാദത്തിൽ സ്​മിത്തിനെ ആജീവനാന്തകാലത്തേക്ക്​ വിലക്കണമായിരുന്നെന്നും നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ പ​ന്ത് അം​പ​യ​റി​െൻറ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും 'ഗാ​ർ​ഡ് മാ​ർ​ക്ക്' അ​ട​യാ​ള​പ്പെ​ടു​ത്തി​യാ​ണ് ബാ​റ്റി​ങ് തു​ട​ർ​ന്ന​ത്. ഏതായാലും പുതിയ വിഡിയോ ചർച്ചകൾക്ക്​ പുതുദിശ പകരുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiaRishabh PantSteve Smith
Next Story