Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെന്നൈ സൂപ്പർ കിങ്​സ്​ ക്യാപ്​റ്റൻസിയിൽ ജയത്തിൽ ധോണിക്ക്​ സെഞ്ച്വറി
cancel

ചെന്നൈ സൂപ്പർ കിങ്​സ്​ ക്യാപ്​റ്റൻസിയിൽ ജയത്തിൽ ധോണിക്ക്​ സെഞ്ച്വറി

text_fields
bookmark_border

അബൂദബി: ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം പാഡണിഞ്ഞ ധോണിക്ക്​ പുതു നേട്ടത്തോടെ തുടക്കം. ചെന്നൈ സൂപ്പർ കിങ്​സ്​ ക്യാപ്​റ്റൻസിയിൽ ജയത്തിൽ ധോണി സെഞ്ച്വറി തികച്ചു. മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ഉദ്​ഘാടന മത്സരത്തിൽ അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

നൂറിലേറെ മത്സരം ജയിച്ച ഏക ക്യാപ്​റ്റനാണ്​ ധോണി. ചെന്നൈ, പുണെ ടീമുകൾക്കൊപ്പം ​ക്യാപ്​റ്റൻ വേഷത്തിൽ ധോണിയുടെ വിജയ നമ്പർ 105ആയി. വാതുവെപ്പ്​ കേസിൽ ചെന്നൈക്ക്​ വിലക്കേർപ്പെടുത്തപ്പെട്ടപ്പോൾ 2016ൽ പുണെയുടെ നായകനായിരുന്നു ധോണി. അവിടെ അഞ്ച്​ കളിയിൽ ജയിച്ചു. സീസൺ തുടങ്ങും മുമ്പ്​ ചെന്നൈയിൽ 99 ആയിരുന്നു വിജയ നമ്പർ. ആദ്യ കളിയോടെ തന്നെ അത്​ നൂറിലെത്തി.

ആദ്യ സീസൺ മുതൽ ​മഞ്ഞക്കുപ്പായക്കാരുടെ അമരക്കാരനാണ്​ ധോണി. ​തലയായി വളർന്ന ധോണിയുടെ കരുത്തിൽ സൂപ്പർ കിങ്​സ് മൂന്നു തവണ കിരീടം നേടുകയും ആറുതവണ ​ ഫൈനലിലെത്തുകയും ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story