Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺവെയുടെ 'മിന്നൽ സർവീസ്'; വൈറലായി ഈ ക്യാച്ച്

text_fields
bookmark_border
കോൺവെയുടെ മിന്നൽ സർവീസ്; വൈറലായി ഈ ക്യാച്ച്
cancel

ഷാർജ: ഞൊടിയിടയിൽ എല്ലാം കഴിഞ്ഞു. ദാ പോയി, ദേ വന്നു മോഡലിൽ ഒരു ക്യാച്ച്. ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ന്യൂസീലൻഡ് താരം ഡെവോൺ കോൺവെ എടുത്ത തകർപ്പൻ ക്യാച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തകർത്തോടുന്നത്.

സൂപ്പർ 12 പോരാട്ടത്തിലായിരുന്നു കണ്ണടച്ച് തുറക്കും മുമ്പുള്ള കോൺവേയുടെ കിടിലൻ ക്യാച്ച്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മികച്ച സ്കോറിലേക്ക് കുതിക്കുമ്പോഴായിരുന്നു കോൺവേയുടെ 'മിന്നൽ സർവീസ്'.

മുഹമ്മദ് ഹഫീസിന്റെ അതിർത്തി കടക്കുമെന്നുറപ്പിച്ച ഷോട്ട് പറന്നുയർന്ന് കോൺവേ അവിശ്വസനീയമായി കൈയിലൊതുക്കുകയായിരുന്നു. മത്സരത്തിലെ 11-ാം ഓവറിലെ അവസാന പന്തായിരുന്നു അത്. മിച്ചൽ സാന്റ്നർ ആയിരുന്നു ബോളർ. 11 റൺസെടുത്ത് ഹഫീസ് മടങ്ങുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Devon Conway viral catch
Next Story