Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതുടരെ...

തുടരെ നാലുസെഞ്ച്വറികൾ!; കർണാടകക്കായി തകർത്താടി 'കേരളത്തിന്‍റെ സ്വന്തം' പടിക്കൽ

text_fields
bookmark_border
തുടരെ നാലുസെഞ്ച്വറികൾ!; കർണാടകക്കായി തകർത്താടി കേരളത്തിന്‍റെ സ്വന്തം പടിക്കൽ
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യു​ടെ​യും റ​ൺ​മെ​ഷീ​നാ​ണ്​ ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ എ​ന്ന മ​ല​യാ​ളി താ​രം. ക​ഴി​ഞ്ഞ സീ​സ​ൺ ഐ.​പി.​എ​ല്ലി​ൽ ബാംഗ്ലൂർ​ റോയൽ ചാലഞ്ചേഴ്​സിനായി തു​ട​ങ്ങി​യ റ​ൺ​വേ​ട്ട​യു​ടെ തു​ട​ർ​ച്ച​യു​മാ​യി വി​ജ​യ്​ ഹ​സാ​രെ​യി​ലും ദേ​വ്​​ദ​ത്തി​‍െൻറ ബാ​റ്റു​ക​ൾ മാ​ല​പ്പ​ട​ക്കം തീ​ർ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്​​ച കേ​ര​ള​ത്തി​നെ​തി​രെ​യും സെ​ഞ്ച്വ​റി കു​റി​ച്ച താ​രം തു​ട​ർ​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലാ​ണ്​ ശ​ത​കം തി​ക​ക്കു​ന്ന​ത്.

ഒ​ഡി​ഷ (152), കേ​ര​ളം (126*), റെ​യി​ൽ​വേ (145*) എ​ന്നി​വ​ർ​ക്കെ​തി​രാ​യി​രു​ന്നു പ​ര​മ്പ​ര​യി​ൽ നേ​ര​ത്തെ സെ​ഞ്ച്വ​റി കു​റി​ച്ച​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ (ഉ​ത്ത​ർ​പ്ര​ദേ​ശ്​ 57, ബി​ഹാ​ർ 97) എ​ന്നി​വ​ർ​ക്കെ​തി​രെ അ​ർ​ധ സെ​ഞ്ച്വ​റി​യും കു​റി​ച്ചു. ആ​റു​ക​ളി​യി​ൽ ഇ​തു​വ​രെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്​ 673 റ​ൺ​സ്. തൊ​ട്ടു​മു​മ്പാ​യി ന​ട​ന്ന മു​ഷ്​​താ​ഖ്​ അ​ലി ട്വ​ൻ​റി20​യി​ലും ദേ​വ്​​ദ​ത്ത്​ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ആ​റ്​ ക​ളി​യി​ൽ 218 റ​ൺ​സ്​ നേ​ടി.

നിലമ്പൂർ സ്വദേശി ബാബുനുവി​െൻറയും എടപ്പാൾ സ്വദേശി അമ്പിളിയുടെയും മകനായ ദേവ്​ദത്ത്​ ഹൈദരാബാദിലും പിന്നീട്​ കർണാടകയിലുമാണ്​ വളർന്നത്​. കർണാടകയിൽ കളിച്ചുവളർന്ന ദേവ്​ദത്ത്​ വിജയ്​ ഹസാരെ ട്രോഫി, സയ്യിദ്​ മുഷ്​താഖ്​ അലി ട്വൻറി 20 എന്നിവയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ്​ 2020​ലെ ഐ.പി.എല്ലിലേക്ക്​ വിളിയെത്തിയത്​. 2019ൽ 20 ലക്ഷം രൂപക്ക്​ ബംഗളൂരു സ്വന്തമാക്കിയെങ്കിലും അരങ്ങേറ്റത്തിനായി 2020 വരെ കാത്തിരിക്കേണ്ടി വന്നു. കിട്ടിയ അവസരം ദേവ്​ദത്ത്​ ശരിക്കും മുത​ലെടുത്തത്തോടെ തുടങ്ങാനിരിക്കുന്ന സീസണിൽ ബാംഗ്ലൂരിന്‍റെ കുന്തമുനയായി പടിക്കൽ മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyDevdutt Padikkal
News Summary - Devdutt Padikkal's fourth successive ton propels Karnataka
Next Story