Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയം എറിഞ്ഞുപിടിച്ച്​...

വിജയം എറിഞ്ഞുപിടിച്ച്​ ഡൽഹി, പോയൻറ്​ പട്ടികയിൽ ഒന്നാമത്​

text_fields
bookmark_border
വിജയം എറിഞ്ഞുപിടിച്ച്​ ഡൽഹി, പോയൻറ്​ പട്ടികയിൽ ഒന്നാമത്​
cancel

ദ​ുബൈ: കൈവിട്ടുവെന്ന്​ തോന്നിച്ച മത്സരം ബൗളർമാരെ ഉപയോഗിച്ച്​ ഡൽഹി കാപ്പിറ്റൽസ്​ തിരിച്ചുപിടിച്ചു. 161 റൺസ്​ പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ്​ ഡൽഹി വീഴ്​ത്തിയത്​. വിജയത്തോടെ ഡൽഹി 12 പോയൻറുമായി പട്ടികയിൽ ഒന്നാമതെത്തി.

അവസാന രണ്ട്​ ഓവറുകളിൽ വിജയത്തിലേക്ക്​ 25 റൺസ്​ വേണ്ടിയിരുന്ന രാജസ്ഥാനെ കഗിസോ റബാദയും തുഷാർ ദേശ്​ പാണ്ഡേയും ചേർന്ന്​ വരിഞ്ഞുമുറുക്കുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോയായ രാഹുൽ തേവാത്തിയക്ക്​ 18 പന്തിൽ നിന്നും 14 റൺസേ എടുക്കാനായുള്ളൂ. ഡൽഹിക്കായി ആൻറിച്ച്​ നോർകിയ, ദേശ്​ പാണ്ഡേ എന്നിവർ രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി. ആർ.അശ്വിൻ നാലോവറിൽ 17 റൺസ്​ മാത്രം നൽകി ഒരു വിക്കറ്റെടുത്തു.


താരതമ്യേന അനായാസമെന്ന്​ തോന്നിച്ച ലക്ഷ്യം എളുപ്പത്തിൽ മറികടക്കുമെന്ന്​ തോന്നിച്ചായിരുന്നു രാജസ്ഥാ​െൻറ തുടക്കം. ബെൻ സ്​റ്റോക്​സ്​ (41), ജോസ്​ ബട്ട്​ലർ (22), സഞ്​ജുസാംസൺ (25), റോബിൻ ഉത്തപ്പ (32) എന്നിവർ രാജസ്ഥാനായി നങ്കൂരമിടാൻ ശ്രമിച്ചെങ്കിലും ആർക്കും മാച്ച്​ വിന്നിങ്​ പെർഫോമൻസ്​ കാഴ്​ച വെക്കാനായില്ല. മോശം ഫോമിലുള്ള നായകൻ സ്​റ്റീവൻ സ്​മിത്ത്​ ഒരു റ​ൺസെടുത്തു പുറത്തായി.

ആദ്യം ബാറ്റുചെയ്​ത ഡൽഹിക്കായി 57 റൺസെടുത്ത ധവാനും 53 റൺസെടുത്ത ​ശ്രേയസ്​ അയ്യറുമാണ്​ തിളങ്ങിയത്​. അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ രാജസ്ഥാൻ ​ബൗളർമാർ ഡൽഹ​ിയെ കൂറ്റൻ സ്​കോറിൽ നിന്നും തടുത്തു. നാലോവറിൽ 19 റൺസ്​ വഴങ്ങി മൂന്നുവിക്കറ്റെടുത്ത ജോഫ്ര ആർച്ചർ ഒരിക്കൽ കൂടി ത​െൻറ ക്ലാസ്​ തെളിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsDelhi CapitalsIPL 2020
Next Story