Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാ​െൻറ ശിക്കാർ,...

ധവാ​െൻറ ശിക്കാർ, 'പഠേ'പ​ട്ടേൽ; ഡൽഹി വീണ്ടും ഒന്നാമത്​

text_fields
bookmark_border
ധവാ​െൻറ ശിക്കാർ, പഠേപ​ട്ടേൽ; ഡൽഹി വീണ്ടും ഒന്നാമത്​
cancel

ഷാർജ: തുടർജയത്തോടെ സീസണിലേക്ക്​ തിരിച്ചുവരാനുള്ള ചെന്നൈ സൂപ്പർകിങ്​സി​െൻറ മോഹങ്ങളെ ഡൽഹി കാപിറ്റൽസ്​ തല്ലിത്തകർത്തു. ചെന്നൈ ഉയർത്തിയ 179 റൺസ്​ പിന്തുടർന്നിറങ്ങിയ ഡൽഹി അവസാന ഓവറിൽ ജയം അടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ 14 പോയൻറുമായി ഡൽഹി കാപിറ്റൽസ്​ ഒന്നാം സ്ഥാനത്തേക്ക്​ കയറി.

58 പന്തിൽ 101 റൺസെടുത്ത്​ പുറത്താകാതെ നിന്ന ശിഖർ ധവാനാണ്​ ഡൽഹി ഇന്നിങ്​സിന്​ ഇന്ധനം പകർന്നത്​. അവസാന ഓവറിൽ വിജയത്തിലേക്ക്​ വേണ്ട 16 റൺസ്​ അക്​സർ പ​ട്ടേൽ അനായാസം അടിച്ചെടുത്തു. രവീ​ന്ദ്ര ജദേജയെറിഞ്ഞ അവസാന ഓവറിൽ മൂന്നുസിക്​സറുകൾ അടി​ച്ചാണ്​ അക്​സർ ഡൽഹിക്ക്​ ജയം നൽകിയത്​. ചെ​െന്നെക്കായി പന്തെടുത്തവരിൽ നാലോവറിൽ 18 റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റെടുത്ത ദീപക്​ ചഹാർ തിളങ്ങി.

58 റൺസെടുത്ത ഫാഫ്​ ഡു​െപ്ലസിസ്​, 36 റൺസെടുത്ത ഷെയ്​ൻ വാട്​സൺ, 45 റൺസെടുത്ത അമ്പാട്ടി റായുഡു, 13 പന്തിൽ 33 റൺസെടുത്ത ​ജദേജ എന്നിവരാണ്​ ചെന്നൈക്ക്​ ഭേദപ്പെട്ട സ്​കോർ നൽകിയത്​. മുന്ന്​ റൺസെടുത്ത ധോണി ഒരിക്കൽ കൂടി പരാജയമായി. ആൻറിച്​ നോർകിയ ഡൽഹിക്കായി രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shikhar DhawanIPL 2020
Next Story