'വാത്തി കമിങ്' ഗാനത്തിന് ചുവടുവെച്ച് ഹൈദരാബാദ്, ഡൽഹി താരങ്ങൾ; നന്നായി കളിച്ചതാരെന്ന് മാർക്കിട്ട് നെറ്റിസൺസ്
text_fieldsന്യൂഡൽഹി: ദക്ഷിണേന്ത്യൻ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ച് അവ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന ഒരു ശീലമുണ്ട് ആസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണറിന്. സൺറൈസേഴ്സ് ഹൈദരാബാദ് താരം കൂടിയായ വാർണർ ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിലും ടിക്ടോകിലും പങ്കുവെച്ച പല വിഡിയോസും വൈറലായി മാറിയിരുന്നു.
ഇപ്പോൾ വിജയ്യുടെ 'മാസ്റ്റർ' എന്ന സിനിമയിലെ 'വാത്തി കമിങ്' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനൊത്ത് ചുവട് വെച്ചപ്പോൾ വാർണർ സഹതാരങ്ങളെയും ഒപ്പം കൂട്ടി.
വിജയ്യുടെ പോപുലറായ തോൾ ചെരിച്ചുകൊണ്ടുള്ള സ്റ്റെപ്പ് ഇടാൻ അഫ്ഗാൻ സ്പിന്നർ റാശിദ് ഖാനെയും ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെയുമാണ് വാർണർ കൂട്ടുപിടിച്ചത്. വാർണർ തുടക്കമിട്ട ശേഷം ഭുവിയും റാശിദും കൂടെ ചേരുകയായിരുന്നു.
എന്നാൽ ഐ.പി.എൽ ടീമായ ഡൽഹി കാപിറ്റൽസ് താരങ്ങളുടെ 'വാത്തി കമിങ്' പുറത്തിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് വാർണറുടെ വിഡിയോ. ആർ. അശ്വിൻ, ശിവർ ധവാൻ, സ്റ്റീവ് സ്മിത്ത്, ക്രിസ് വോക്സ്, ഋഷഭ് പന്ത് എന്നീ താരങ്ങളാണ് വിഡിയോയിൽ ഡാൻസർമാരായെത്തുന്നത്. ഇരു വിഡിയോയെയും താരതമ്യപ്പെടുത്തി മാർക്കിടുകയാണ് നെറ്റിസെൺസ് ഇപ്പോൾ.

