കാപിറ്റലിനെതിരെ ജയന്റ്സ്
text_fieldsഡൽഹി കാപിറ്റൽസ് ബൗളർ ഇശാന്ത് ശർമ പരിശീലനത്തിൽ
ലഖ്നോ: ഋഷഭ് പന്തിന്റെ അഭാവത്തിലും പ്രതീക്ഷകളുമായി ഡൽഹി കാപിറ്റൽസ് പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. ഡേവിഡ് വാർനർ നയിക്കുന്ന കാപിറ്റൽസിന് കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്നോ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. ആസ്ട്രേലിയൻ ഓൾറൗണ്ടറായ മിച്ചൽ മാർഷാണ് ഡൽഹിയുടെ ശ്രദ്ധേയ താരം. അടുത്തിടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് കളികളിൽ 12 സിക്സറുകളുമായി മാർഷ് വമ്പനടിയുടെ സൂചനകൾ നൽകിയിരുന്നു. ക്യാപ്റ്റൻ വാർനറും പൃഥ്വി ഷായുമാണ് ഓപണർമാർ.
കൈമുട്ടിനേറ്റ പരിക്ക് ഭേദമായി തിരിച്ചെത്തുന്ന വാർനറും വമ്പനടികൾക്ക് മുതിരും. അക്സർ പട്ടേലും ടീമിലുണ്ട്. ആന്റിഷ് നോർയെ, ലുൻഗി എൻഗിഡി, മുസ്ഫിസുർ റഹ്മാൻ എന്നീ വിദേശ താരങ്ങൾ ആദ്യ ആഴ്ചകളിൽ ടീമിനൊപ്പം ചേരില്ല. ബൗളിങ്ങാണ് ഡൽഹിയുടെ വലിയ തലവേദന. സീനിയർ താരം ഇശാന്ത് ശർമ, ഖലീൽ അഹ്മദ്, ചേതൻ സക്കറിയ എന്നീ പേസർമാർ എതിരാളികൾക്ക് കാര്യമായ ഭീഷണിയല്ല. അക്സർ പട്ടേലിന് കൂട്ടായി കുൽദീപ് യാദവുള്ളതാണ് ആശ്വാസം.
കരുത്തുറ്റ താരങ്ങളുടെ അഭാവം ലഖ്നോയിലുമുണ്ട്. ക്യാപ്റ്റൻ രാഹുലിന്റെ സ്ഥിരതയില്ലായ്മയാണ് മറ്റൊരു പ്രശ്നം. ജയ്ദേവ് ഉനദ്കടും ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും ടീമിന്റെ ഭാഗമാണ്. 16 കോടി രൂപക്ക് എത്തിച്ച വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുറാനാണ് വിദേശ താരങ്ങളിൽ പ്രധാന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

