Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൈദരാബാദിനെ പിടിച്ചു കെട്ടി റബാദ; ഡൽഹിക്ക്​ ജയിക്കാൻ 163
cancel

ഹൈദരാബാദിനെ പിടിച്ചു കെട്ടി 'റബാദ'; ഡൽഹിക്ക്​ ജയിക്കാൻ 163

text_fields
bookmark_border

അബൂദബി: ഐ.പി.എൽ സീസണിലെ ആദ്യ ജയം തേടി ഡൽഹി കാപ്പിറ്റൽസിനെ നേരിടാനിറങ്ങിയ സൺറൈസേഴ്​സ്​ ഹൈദരബാദിന്​ ഭേദപ്പെട്ട സ്​േകാർ. 33 പന്തുകളിൽ നിന്നും 45 റൺസെടുത്ത ഡേവിഡ്​ വാർണറും 48 പന്തുകളിൽ നിന്നും 53 റൺസെടുത്ത ജോണി ബെയർസ്​റ്റോയും ഹൈദരാബാദ്​ ഇന്നിങ്​സിന്​ അടിത്തറയൊരുക്കിയത്​. അവസാന ഓവറുകളിൽ 26 പന്തുകളിൽ നിന്നും 41 റൺസുമായി തിളങ്ങിയ കെയ്​ൻ വില്യംസണാണ്​ ഹൈദരാബാദിന്​ ഭേദപ്പെട്ട സ്​കോർ നൽകിയത്​.

അവസാന ഓവറുകളിൽ റൺസ്​ വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ്​ സൺറൈസേഴ്​സ്​ ​ഹൈദരാബാദിനെ മികച്ച സ്​കോർ കുറിക്കുന്നതിൽ നിന്നും തടുത്തുനിർത്തിയത്​. നാലോവറിൽ 22 റൺസ്​ മാത്രം വിട്ടുകൊടുത്ത റബാദ രണ്ടുവിക്കറ്റും വീഴ്​ത്തി. ക്രീസിൽ ഉറച്ചുനിന്ന ബെയർസ്​റ്റോക്ക്​ അവസാന ഓവറുകളിൽ തകർത്തടിക്കാൻ കഴിയാതിരുന്നതും ഹൈദരാബാദിന്​ വിനയായി.

സ്​കോർ: ഹൈദരാബാദ്​ 162​​/4

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story