ഡൽഹിക്കെതിരെ രാജസ്ഥാന് 189 റൺസ് വിജയലക്ഷ്യം
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷടത്തിലാണ് 188 റൺസെടുത്തത്.
37 പന്തിൽ പന്തിൽ 49 റൺസെടുത്ത ഓപണർ അഭിഷേക് പുരേലാണ് ടോപ് സ്കോർ. ഓപണർ ഫ്രേസർ മെക്ഗർക് ഒൻപതും മൂന്നാമനായി ക്രീസിലെത്തിയ കരുൺ നായർ റൺസെടുക്കും മുൻപും പുറത്തായി.
അഭിഷേകിനൊപ്പം ക്രീസിൽ നിലയുറപ്പിച്ച കെ.എൽ.രാഹുലാണ് (38) ടീമിനെ കരകയറ്റിയത്. 14 പന്തിൽ 34 റൺസെടുത്ത അക്ഷർ പട്ടേലും പുറത്താകാതെ 34 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. അശുദോഷ് ശർമ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.