Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷമിക്കും റാഷിദ് ഖാനും മൂന്നു വിക്കറ്റ്; ഡൽഹിക്കെതിരെ ഗുജറാത്തിന് 163 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ഷമിക്കും റാഷിദ് ഖാനും മൂന്നു വിക്കറ്റ്; ഡൽഹിക്കെതിരെ ഗുജറാത്തിന് 163 റൺസ് വിജയലക്ഷ്യം
cancel

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 163 റൺസ് വിജയ ലക്ഷ്യം. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നായകൻ ഡേവിഡ് വാർണറാണ് ടോപ് സ്കോറർ.

ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മത്സരം തുടങ്ങി മൂന്നാം ഓവറിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണു. ടീം സ്കോർ 29ൽ നിൽക്കെ ഓപ്പണറായ പൃഥ്വി ഷായെ മുഹമ്മദ് ഷമിയുടെ പന്തിൽ അൽസാരി ജോസഫ് പിടികൂടി. അഞ്ച് പന്തിൽ ഏഴ് റൺസാണ് താരം നേടിയക്. അഞ്ചാം ഓവറിൽ നാലു പന്തിൽ നാലു റൺസെടുത്ത മിച്ചൽ മാർഷിനെ ഷമി ക്ലീൻ ബൗൾഡാക്കി.

ഓപ്പണർ ഡേവിഡ് വാർണർ ഒമ്പതാം ഓവറിൽ അൽസാരി ജോസഫിന്റെ പന്തിൽ ബൗൾഡായി. 32 പന്തിൽ 37 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ റിലീ റൂസ്സോയെയും (പൂജ്യം) ജോസഫ് മടക്കി. 13ാം ഓവറിൽ അഭിഷേക് പൊരേലിനെ റാഷിദ് ഖാൻ (11 പന്തിൽ 20 റൺസ്) ബൗൾഡാക്കി. സ്കോർ 130ൽ നിൽക്കെ, 17ാമത്തെ ഓവറിൽ റാഷിദ് ഖാന്‍റെ പന്തിൽ സർഫറാസ് ഖാനും (34 പന്തിൽ 30) മടങ്ങി.

അമൻ ഹക്കീം ഖാനെയും (എട്ടു പന്തിൽ എട്ട്) റാഷിദ് പുറത്താക്കി. അക്സർ പട്ടേൽ 22 പന്തിൽ 36 റൺസെടുത്ത് പുറത്തായി. ഒരു റൺസുമായി കുൽദീപ് യാദവും നാലു റൺസുമായി ആൻറിച്ച് നോർട്ട്ജെയും പുറത്താകാതെ നിന്നു. അൽസാരി ജോസഫ് രണ്ടു വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചിരുന്നു. എന്നാൽ, ഡൽഹി ലഖ്നോ സൂപ്പർ ജയന്‍റ്സിനോട് 50 റൺസിന് പരാജയപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Capitals vs Gujarat Titans: DC To 162/8 vs GT
Next Story