Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുറഞ്ഞ ഓവർ നിരക്ക്​;...

കുറഞ്ഞ ഓവർ നിരക്ക്​; ശ്രേയസ്​ അയ്യർക്ക്​ 12 ലക്ഷം രൂപ പിഴ

text_fields
bookmark_border
കുറഞ്ഞ ഓവർ നിരക്ക്​; ശ്രേയസ്​ അയ്യർക്ക്​ 12 ലക്ഷം രൂപ പിഴ
cancel

ദുബായ്​: ​ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറഞ്ഞ ഓവർ നിരക്കി​െൻറ പേരിൽ ഡൽഹി ക്യാപിറ്റൽസ്​ നായകൻ ശ്രേയസ്​ അയ്യർക്ക്​ 12 ലക്ഷം രൂപ പിഴ. അബൂദബിയിൽ ചൊവ്വാഴ്​ച സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തിനാണ്​ ശിക്ഷ വിധിച്ചത്​.

ഇൗ സീസണിൽ കുറഞ്ഞ ഓവർ നിരക്കി​െൻറ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ നായകനല്ല അയ്യർ. നേരത്തെ കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കി​െൻറ പേരിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലിക്കും 12 ലക്ഷം പിഴ ലഭിച്ചിരുന്നു.

അഫ്​ഗാൻ സൂപ്പർ താരം റാശിദ്​ ഖാ​െൻറ മികവിൽ ഡൽഹിയെ 15 റൺസിന്​​ തോൽപിച്ച്​ ഹൈദരാബാദ്​ സീസണിലെ തങ്ങളുടെ കന്നി ജയം സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദ്​ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 163 റൺസെടുത്തു. നാലോവറിൽ 14 റൺസ്​ മാത്രം വഴങ്ങി മൂന്ന്​ വിക്കറ്റെടുത്ത റാശിദി​െൻറ മികവിൽ ഹൈദരാബാദ്​ ഡൽഹിയെ ഏഴുവിക്കറ്റിന്​ 147 റൺസിലൊതുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slow over-rateShreyas IyerIPL 2020
News Summary - Delhi Capitals Skipper Shreyas Iyer fined Rs 12 lakh for slow over-rate
Next Story