Top
Begin typing your search above and press return to search.
exit_to_app
exit_to_app
delhi capitals
cancel

പ​യ്യെ തി​ന്നാ​ൽ ക​പ്പും തി​ന്നാം എ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്​ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്. ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ൽ സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യ​തൊ​ഴി​ച്ചാ​ൽ നി​രാ​ശ​യാ​യി​രു​ന്നു ഡ​ൽ​ഹി.

കൂ​ടു​ത​ൽ ത​വ​ണ​യും അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യി മ​ട​ക്കം. എ​ന്നാ​ൽ, 12 സീ​സ​ണു​ക​ൾ പി​ന്നി​ട്ട നി​രാ​ശ​ക​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​ർ ക​പ്പി​ന​രി​കി​ലെ​ത്തി. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ​വ​ർ ക​രു​ത്ത​രാ​യ മും​ബൈ​യു​ടെ വി​ജ​യ​ക്കു​തി​പ്പി​നു​ മു​ന്നി​ൽ ത​ക​ർ​ന്നാ​ണ്​ ക​പ്പി​ല്ലാ​തെ മ​ട​ങ്ങി​യ​ത്.

ഇ​പ്പോ​ൾ, ആ ​കു​തി​പ്പ്​ ക​പ്പി​ലെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും ഡ​ൽ​ഹി​ക്കു​ണ്ട്.

താ​ര​ലേ​ല​ത്തി​ലും ക​ളി​ക്കാ​രെ നി​ല​നി​ർ​ത്തു​ന്ന​തി​ലും ക​രു​തി​ക്ക​ളി​ച്ച ടീ​മി​ന്​ അ​വ​സാ​ന നാ​ളി​ൽ ക്യാ​പ്​​റ്റ​ൻ ശ്രേ​യ​സ്​ അ​യ്യ​റെ ന​ഷ്​​ട​മാ​യ​താ​ണ്​ പ്ര​ധാ​ന തി​രി​ച്ച​ടി.

2019ൽ ​ഗം​ഭീ​റി​ന്​ പി​ൻ​ഗാ​മി​യാ​യി നാ​യ​ക​നാ​യ ശ്രേ​യ​സ്​ ആ​ദ്യ ​േപ്ല ​ഓ​ഫി​ലും 2020ൽ ​ഫൈ​ന​ലി​ലും എ​ത്തി​ച്ച്​ മി​ക​ച്ച ക്യാ​പ്​​റ്റ​നെ​ന്ന്​ തെ​ളി​യി​ച്ചു. മൂ​ന്നാം സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ തോ​ളി​നു പ​രി​ക്കേ​റ്റ താ​രം പു​റ​ത്താ​വു​ന്ന​ത്. ഋ​ഷ​ഭ്​ പ​ന്താ​വും ഇ​ക്കു​റി ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

ക​രു​ത്ത്​

ഇ​ന്ത്യ​ൻ ​ടീ​മി​നെ പേ​രു​മാ​റ്റി​യാ​ണോ ഡ​ൽ​ഹി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തെ​ന്ന്​ സം​ശ​യി​ച്ചു​പോ​വും. ആ​ർ. അ​ശ്വി​ൻ, അ​ജി​ൻ​ക്യ ര​ഹാ​നെ, ശി​ഖ​ർ ധ​വാ​ൻ, പൃ​ഥ്വി ഷാ, ​ഋ​ഷ​ഭ്​ പ​ന്ത്, അ​ക്​​സ​ർ പ​​ട്ടേ​ൽ, ഇ​ശാ​ന്ത്​ ശ​ർ​മ, അ​മി​ത്​ മി​ശ്ര, ഉ​മേ​ഷ്​ യാ​ദ​വ്​ എ​ന്നീ സീ​നി​യ​ർ താ​ര​ങ്ങ​ൾ ഒ​രു ടീ​മി​ൽ അ​ണി​നി​ര​ക്കു​ന്നു. കോ​ഹ്​​ലി​യും രോ​ഹി​തും ഉ​ൾ​പ്പെ​ടെ ഏ​താ​നും താ​ര​ങ്ങ​ളു​ടെ കു​റ​വേ​യു​ള്ളൂ ഡ​ൽ​ഹി​യെ ഇ​ന്ത്യ​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ.

വി​ദേ​ശ താ​ര​ങ്ങ​ളു​ടെ സെ​ക്​​ഷ​നും ഗം​ഭീ​രം. ക​ഗി​സോ റ​ബാ​ദ, സാം ​ബി​ല്ലി​ങ്​​സ്, സ്​​റ്റീ​വ​ൻ സ്​​മി​ത്ത്, മാ​ർ​ക​സ്​ സ്​​റ്റോ​യി​ണി​സ്, ഷിം​റോ​ൺ ഹെ​റ്റ്​​മ​യ​ർ, ക്രി​സ്​ വോ​ക്​​സ്, ആ​ൻ​റി​ച്​ നോ​ർ​യെ, ടോം ​ക​റ​ൻ, ഡാ​നി​യേ​ൽ സാം​സ്​ എ​ന്നി​വ​ർ.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി​യ ധ​വാ​ൻ-​പ​ന്ത്​ കൂ​ട്ടു​കെ​ട്ട്​ അ​തേ ഫോ​മോ​ടെ​യാ​ണ്​ ഐ.​പി.​എ​ല്ലി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ആ​സ്​​ട്രേ​ലി​യ​യി​ലും ഇ​ന്ത്യ​യി​ലും മാ​ച്ച്​​വി​ന്ന​റാ​യി മാ​റി​യ പ​ന്ത്​ നാ​യ​ക​വേ​ഷ​ത്തി​ൽ കൂ​ടി​യെ​ത്തു​ന്ന​തോ​ടെ ഡ​ൽ​ഹി ക​രു​ത്തു​റ്റ നി​ര​യാ​വും.

യു​വ​താ​രം പൃ​ഥ്വി ഷാ, ​ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഉ​ജ്ജ്വ​ല പ്ര​ക​ട​നം ന​ട​ത്തി​യ ഹെ​റ്റ്​​െ​മ​യ​ർ, സ്​​റ്റോ​യി​ണി​സ്, പു​തു​താ​ര​ങ്ങ​ളാ​യി വ​രു​ന്ന സ്​​റ്റീ​വ്​ സ്​​മി​ത്ത്, സാം ​ബി​ല്ലി​ങ്​​സ്... പ​ത്ത​ര​മാ​റ്റ്​ തി​ള​ക്ക​വു​മാ​യാ​ണ്​ ഡ​ൽ​ഹി പാ​ഡു​കെ​ട്ടു​ന്ന​ത്. സ്​​പി​ൻ-​പേ​സ്​ ബൗ​ളി​ങ്​ നി​ര​യും ശ​ക്ത​മാ​ണ്.

ദൗ​ർ​ബ​ല്യം

​പ​രി​ക്കേ​റ്റു​ പു​റ​ത്താ​യ ശ്രേ​യ​സ്​ അ​യ്യ​റു​ടെ അ​സാ​ന്നി​ധ്യം മ​ധ്യ​നി​ര ബാ​റ്റി​ങ്ങി​നെ ക്ഷീ​ണി​പ്പി​ക്കു​മോ​യെ​ന്നു മാ​ത്ര​മാ​ണ്​ ഡ​ൽ​ഹി​യു​ടെ ആ​ശ​ങ്ക. എ​ട്ടു മി​ക​ച്ച വി​ദേ​ശ താ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ​െപ്ല​യി​ങ്​ ഇ​ല​വ​നി​ലേ​ക്ക്​ നാ​ലു​പേ​രെ നി​ർ​ണ​യി​ക്കു​ക​യെ​ന്ന​തും കോ​ച്ച്​ റി​ക്കി പോ​ണ്ടി​ങ്ങി​നു​ ഹി​മാ​ല​യ​ൻ ടാ​സ്​​ക്​ ആ​വും.

Delhi Capitals

കോ​ച്ച്​: റി​ക്കി പോ​ണ്ടി​ങ്​

ക്യാ​പ്​​റ്റ​ൻ: ഋ​ഷ​ഭ്​ പ​ന്ത്​

ബെ​സ്​​റ്റ്​: റ​ണ്ണേ​ഴ്​​സ്​ ക​പ്പ്​ (2020)

ബാ​റ്റി​ങ്​: ശി​ഖ​ർ ധ​വാ​ൻ, അ​ജി​ൻ​ക്യ ര​ഹാ​നെ, സ്​​റ്റീ​വ്​ സ്​​മി​ത്ത്, റി​പാ​ൽ പ​​ട്ടേ​ൽ, ഷിം​റോ​ൺ ഹെ​റ്റ്​​മ​യ​ർ, പൃ​ഥ്വി ഷാ, ​ശ്രേ​യ​സ്​ അ​യ്യ​ർ (പ​രി​ക്കു​ കാ​ര​ണംപു​റ​ത്ത്)

ഓ​ൾ​റൗ​ണ്ട​ർ: ക്രി​സ്​ വോ​ക്​​സ്, മാ​ർ​ക​സ്​ സ്​​റ്റോ​യി​ണി​സ്, അ​ക്​​സ​ർ പ​​ട്ടേ​ൽ, ടോം ​ക​റ​ൻ, ല​ളി​ത്​ യാ​ദ​വ്.

വി​ക്ക​റ്റ്​ ​കീ​പ്പേ​ഴ്​​സ്​: സാം ​ബി​ല്ലി​ങ്​​സ്, വി​ഷ്​​ണു വി​നോ​ദ്, ഋ​ഷ​ഭ്​ പ​ന്ത്

സ്​​പി​ൻ: ആ​ർ. അ​ശ്വി​ൻ, അ​മി​ത്​ മി​ശ്ര, പ്ര​വീ​ൺ ദു​ബെ, മ​ണി​മ​ര​ൻ സി​ദ്ധാ​ർ​ഥ്.

പേ​സ്​: ഉ​മേ​ഷ്​ യാ​ദ​വ്, ഇ​ശാ​ന്ത്​ ശ​ർ​മ, ലു​ക്​​മാ​ൻ മെ​റി​വാ​ല, ആ​ൻ​റി​ച്​ നോ​ർ​യെ, ക​ഗി​സോ റ​ബാ​ദ, ആ​വേ​ഷ്​ ഖാ​ൻ.

Best of 2020

റ​ൺ​സ്​:

ശി​ഖ​ർ ധ​വാ​ൻ -618

വി​ക്ക​റ്റ്​:

ക​ഗി​സോ റ​ബാ​ദ -30

Show Full Article
TAGS:IPL 2021 Delhi Capitals Cricket 
News Summary - delhi capitals perfect blend of indian and oversease players
Next Story