Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെറ്റ് ബോളർക്ക് കോവിഡ്; ഡൽഹി കാപിറ്റൽസ് ടീം ക്വാറന്‍റീനിൽ; ചെന്നൈക്കെതിരായ നിർണായക മത്സരം വൈകീട്ട്

text_fields
bookmark_border
നെറ്റ് ബോളർക്ക് കോവിഡ്; ഡൽഹി കാപിറ്റൽസ് ടീം ക്വാറന്‍റീനിൽ; ചെന്നൈക്കെതിരായ നിർണായക മത്സരം വൈകീട്ട്
cancel
Listen to this Article

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ, ഡൽഹി കാപിറ്റൽസിന്‍റെ നെറ്റ് ബോളർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ടീം അംഗങ്ങൾ ക്വാറന്‍റീനിൽ പോയി. ഞായറാഴ്ച വൈകീട്ട് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഡൽഹിയുടെ സീസണിലെ 11ാം മത്സരം. ടീമിന് മത്സരം നിർണായകമാണ്. രാവിലെ നടത്തിയ കോവിഡ് പരിശോധനയിലാണ് നെറ്റ് ബോളർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

സീസണിൽ രണ്ടാം തവണയാണ് ഡൽഹി ടീം ക്വാറന്‍റീനിൽ പോകുന്നത്. നേരത്തെ ആൾ റൗണ്ടർ മിച്ചൽ മാർഷ്, വിക്കറ്റ് കീപ്പർ ടിം സെയ്ഫർട്ട് ഉൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെ പുണയിൽ നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Capitals net bowler tests Covid-19 positive on morning of IPL 2022 game against Chennai
Next Story