Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.പി.എൽ: ഡൽഹിക്ക് 42 റൺസ് ജയം

text_fields
bookmark_border
ലാനിങ് 42 പന്തിൽ 70; മഗ്രാത്ത് 50 പന്തിൽ 90*
ഡബ്ല്യു.പി.എൽ: ഡൽഹിക്ക് 42 റൺസ് ജയം
cancel

മുംബൈ: ഡബ്ല്യു.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന് തുടർച്ചയായ രണ്ടാം ജയം. യു.പി വാരിയേഴ്സിനെ 42 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത് നാലിന് 211 റൺസടിച്ച ഡൽഹി യു.പിയെ അഞ്ചിന് 169ലൊതുക്കി.

ക്യാപ്റ്റൻ മെഗ് ലാനിങ് (42 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 70), ജെസ് ജൊനാസൺ (20 പന്തിൽ മൂന്നു വീതം സിക്സും ഫോറുമടക്കം 42 നോട്ടൗട്ട്), ജമീമ റോഡ്രിഗ്വസ് (22 പന്തിൽ നാലു ഫോറടക്കം 34 നോട്ടൗട്ട്) എന്നിവരാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

50 പന്തിൽ നാലു സിക്സും 11 ബൗണ്ടറിയുമടക്കം പുറത്താവാതെ 90 റൺസടിച്ച തഹ്‍ലിയ മഗ്രാത്ത് മാത്രമാണ് യു.പിക്കായി പൊരുതിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Capitals beat UPW by 42 runs
Next Story