Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എല്ലിലേത് ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനം; പിന്മാറിയതിന്​ പിന്നാലെ തുറന്നടിച്ച് ബാംഗ്ലൂരി​െൻറ ​ ഓസീസ് താരം
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിലേത് ഏറ്റവും...

ഐ.പി.എല്ലിലേത് ഏറ്റവും ദുർബലമായ 'ബയോ ബബ്​ൾ സംവിധാനം'; പിന്മാറിയതിന്​ പിന്നാലെ തുറന്നടിച്ച് ബാംഗ്ലൂരി​െൻറ ​ ഓസീസ് താരം

text_fields
bookmark_border

ഐ.പി.എല്‍ 14ആം സീസണി​െൻറ പകുതിയിൽ വെച്ച്​ ടൂർണമെൻറിൽ നിന്നും പിന്മാറിയതി​െൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരി​െൻറ ഓസീസ് താരം ആദം സാംപ. താൻ ഇതുവരെ ഭാഗമായതിൽ ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനമാണ്​ ഐ.പി.എല്ലലേതെന്നും​ യു.എ.ഇയിൽ വെച്ച്​ തന്നെ 14ആം സീസണും നടത്തണമായിരുന്നുവെന്നും ആദം സാംപ പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ ഉൾപ്പെട്ടിരുന്ന സാംപയും കെയ്ൻ റിച്ചാർഡ്സണും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കത്തിൽ ടൂർണമെൻറിൽ നിന്ന്​ പിന്മാറിയത്​. കഴിഞ്ഞ വർഷം ഐ‌.പി.‌എൽ നടന്ന യു.‌എ.ഇയിൽ തനിക്ക് വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടതായും സിഡ്‌നി മോണിങ്​ ഹെറാൾഡിനോട് സംസാരിക്കവേ സാംപ പറഞ്ഞു.

''ഇതുവരെ ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐ.പി.എല്ലിലേത് തന്നെയാണ്​. ആറ് മാസം മുന്‍പ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് അവിടെയുള്ളപ്പോൾ ഉണ്ടായിരുന്നത്​. ഇത്തവണയും യു.എ.ഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഇവിടുത്തെ സാഹചര്യങ്ങള്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ല. ഈ വര്‍ഷം അവസാനമാണ് ടി20 ലോകകപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാ വിഷയമാവുന്നത് അതായിരിക്കും''. - സാംപ പറഞ്ഞു.

അതേസമയം ആദം സാംപയ്​ക്കും കെയ്ൻ റിച്ചാർഡ്സണും നിലവിൽ ആസ്​ട്രേലിയയിലേക്ക്​ തിരിച്ചുപോകാൻ സാധിച്ചിട്ടില്ല. ഇപ്പോൾ മുംബൈയിലാണ്​ താരങ്ങളുള്ളത്​. ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ആസ്​ട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് യാത്ര മുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreBio BubbleIPL 2021Bio Secure Bubble
News Summary - Decided To Quit IPL As It Was The Most Vulnerable Bio-Secure Bubble I Have Been Part Of Says Adam Zampa
Next Story