Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅരങ്ങേറ്റക്കാർ...

അരങ്ങേറ്റക്കാർ കൈകോർത്തു; സിറാജിന്‍റെ കന്നി ടെസ്റ്റ്​ ​വിക്കറ്റിനായി ഗില്ലിന്‍റെ തകർപ്പൻ ക്യാച് -VIDEO​

text_fields
bookmark_border
Mohammed Siraj celebrates his maiden test wicket with rahane
cancel
camera_alt

കന്നി ടെസ്റ്റ്​ വിക്കറ്റ്​ നേട്ടം രഹാനെക്കൊപ്പം ആഘോഷിക്കുന്ന മുഹമ്മദ്​ സിറാജ്​

മെൽബൺ: ബോക്​സിങ്​ ഡേ ടെസ്റ്റിന്‍റെ ഒന്നാം ദിനം ആസ്​ട്രേലിയ​െയ 195 റൺസിന്​ പുറത്താക്കി ബൗളർമാർ ഇന്ത്യക്ക്​ മികച്ച തുടക്കമാണ്​ നൽകിയത്​. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി മുഹമ്മദ്​ സിറാജും മികച്ച പ്രകടനം കാഴ്ചവെച്ചു. സിറാജിന്‍റെ കന്നി വിക്കറ്റ്​ നേട്ടത്തിൽ മറ്റൊരു അരങ്ങേറ്റക്കാരനായ ശുഭ്​മാൻ ഗില്ലും പങ്കുവഹിച്ചിരുന്നു.

ഗില്ലാണ്​ ബാക്​വാർഡ്​ സ്​ക്വയർ ലെഗിൽ മാർനസ്​ ലബുഷെയ്​നെ മികച്ചൊരു ഡൈവിങ്​ ക്യാചിലൂടെ കൈപ്പിടിയിലൊതുക്കി സിറാജിന്​ ആദ്യ ടെസ്റ്റ്​ ഇരയെ നൽകിയത്​. 48 റൺസുമായി അർധസെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന ലബുഷെയ്​നിന്‍റെ വിക്കറ്റ്​ ഇന്ത്യക്ക്​ മികച്ച ബ്രേക്ക്​ത്രൂവായി.

സിറാജിന്‍റെ കന്നി വിക്കറ്റിന്‍റെ വിഡിയോ ക്രിക്കറ്റ്​ ആസ്​ട്രേലിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. രണ്ടാം ടെസ്റ്റിൽ ടോസ്​ നേടിയ ഓസീസ്​ ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു.

സിറാജിനൊപ്പം നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ജസ്​പ്രീത്​ ബൂംറ, മൂന്ന്​ വിക്കറ്റെടുത്ത ആർ. അശ്വിൻ, ഒരുവിക്കറ്റ്​ വീഴ്​ത്തിയ രവീന്ദ്ര ജദേജ എന്നിവർ ചേർന്നാണ്​ ഓസീസ്​ ബാറ്റിങ്​ നിരയെ മെരുക്കിയത്​. ട്രെവിസ്​ ഹെഡ്​ (38), മാത്യു വെയ്​​ഡ്​ (30), നഥാൻ ലിയോൺ (20) എന്നിവരാണ്​ ആതിഥേയർക്കായി പിടിച്ചുനിന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boxing day testMohammed SirajShubman Gill
News Summary - Debutants Mohammed Siraj, Shubman Gill Combine To Dismiss Marnus Labuschagne
Next Story