Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചൊതുക്കി; സൺറൈസേഴ്സിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി

text_fields
bookmark_border
ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചൊതുക്കി; സൺറൈസേഴ്സിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി
cancel

ഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി കാപ്പിറ്റൽസ്. 24 പന്ത് ബാക്കി നിൽക്കെയാണ് ഡൽഹിയുടെ ജയം. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി ഡ്യുപ്ലസി 50 റൺസെടുത്തു. മക്ഗുർക് (38), അഭിഷേക് പോറേൽ(34) എന്നിവരാണ് ഡൽഹിയുടെ മറ്റ് പ്രധാന സ്കോറർമാർ.

നേരത്തെ സൺറൈസേഴ്സിന്റെ കരുത്തരായ ബാറ്റിങ് നിരയെ മിച്ചൽ സ്റ്റാർക്കും കുൽദീപ് യാദവും ചേർന്ന് എറിഞ്ഞൊതുക്കിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് പുറത്തായി. 3.4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്റ്റാർക്കും നാല് ഓവറിൽ 22 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് ഹൈദരാബാദിനെ വരിഞ്ഞുമുറുക്കിയത്.

41 പന്തിൽ 74 റൺസെടുത്ത അനികെത് വർമയും 19 പന്തിൽ 32 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് ടീമിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡ് 22 റൺസെടുത്ത് പുറത്തായി.

അഭിഷേക് ശർമ (1), ഇഷാൻ കിഷൻ (2), നിതീഷ് കുമാർ റെഡി (0), അഭിനവ് മനോഹർ (4) പാറ്റ് കമ്മിൻസ് (2), വിയാൽ മുൾഡർ (9) ഹർഷൽ പട്ടേൽ (5) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഒരു റൺസെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DC won by 7 wickets against Sunrisers Hydarabad
Next Story