Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത പ്രീമിയർ ലീഗ്: ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
text_fieldsbookmark_border
മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസിനെ ഗുജറാത്ത് ജയന്റ്സ് 11 റൺസിന് തോൽപിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റിന് 147 റൺസെടുത്തു.
ഡൽഹി 18.4 ഓവറിൽ 136ന് പുറത്തായി. 45 പന്തിൽ 57 റൺസെടുത്ത ഓപണർ ലോറ വോൾവാർട്ടിന്റെയും 33 പന്തിൽ 51 റൺസുമായി പുറത്താവാതെ നിന്ന ആഷ് ലി ഗാർഡ്നറുടെയും പ്രകടനമാണ് ഗുജറാത്തിനെ മാന്യമായ സ്കോറിലെത്തിച്ചത്. 29 പന്തിൽ 36 റൺസ് നേടിയ മാരിസാൻ കാപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ.
Next Story

