Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്. ധോണിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുക...; ഡൽഹി താരങ്ങളുടെ കിടിലൻ മറുപടി ഇങ്ങനെ! -വിഡിയോ

text_fields
bookmark_border
എം.എസ്. ധോണിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുക...; ഡൽഹി താരങ്ങളുടെ കിടിലൻ മറുപടി ഇങ്ങനെ! -വിഡിയോ
cancel

ഐ.പി.എൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹി കാപിറ്റൽസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ജയം അനിവാര്യമാണ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിൽ 10 മത്സരങ്ങളിൽനിന്ന് നാലു ജയവുമായി എട്ടു പോയന്‍റുള്ള ഡൽഹി ഏറ്റവും പിന്നിലാണ്. 11 മത്സരങ്ങളിൽനിന്ന് 13 പോയന്‍റുള്ള ചെന്നൈ രണ്ടാം സ്ഥാനത്തും. മത്സരത്തിനു മുന്നോടിയായി ഡൽഹിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ വൈറൽ. ചെന്നൈ നായകനും മുൻ ഇന്ത്യൻ സൂപ്പർതാരവുമായ എം.എസ്. ധോണിയെ ഡൽഹി താരങ്ങൾ ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നതാണ് വിഡിയോ.

ഇഷാന്ത് ശർമ, അക്സർ പട്ടേൽ, മിച്ചൽ മാർഷ് ഉൾപ്പെടെയുള്ള താരങ്ങളാണ് വിഡിയോയിൽ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. വർഷങ്ങളോളം ധോണിക്കൊപ്പം ഒരുമിച്ച് കളിച്ച താരമാണ് ഇഷാന്ത് ശർമ. ‘വല്യേട്ടൻ’ എന്നാണ് ധോണിയെ താരം വിശേഷിപ്പിച്ചത്. യുവതാരങ്ങൾക്കെല്ലാം ധോണി ഒരു ‘ഇതിഹാസ’മാണ്. ഡൽഹിയുടെ ഒരു യുവ ബാറ്റർ ‘ദൈവം’ എന്നാണ് താരത്തെ വിശേഷിപ്പിച്ചത്.

മിസ്റ്റർ കൂൾ (അക്സർ പട്ടേൽ), ഇതിഹാസം (മിച്ചൽ മാർഷ്), തലൈവ (ചേതൻ സക്കറിയ), ഇതിഹാസം (ഖലീൽ അഹ്മദ്), എക്കാലത്തെയും ഇതിഹാസം (യാഷ് ധൂൾ), ബിഗ് ഫാൻ (സർഫറാസ് ഖാൻ), വാക്കുകളില്ല (മുകേഷ് കുമാർ) എന്നിങ്ങനെയാണ് താരങ്ങളുടെ വിശേഷണം. ഇന്ത്യ 2011 ഏകദിന ലോകകപ്പും 2007ലെ ട്വന്‍റി20 ലോകകപ്പും നേടുന്നതിൽ നിർണായക പങ്കുവഹിച്ച ധോണി, 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഇപ്പോൾ ഐ.പി.എല്ലിൽ മാത്രമാണ് താരം കളിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DC Players Describe MS Dhoni In One Word Ahead Of IPL 2023 Match Against CSK – WATCH
Next Story