Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത്​ ഡേവിഡ്​ പുഷ്​പരാജ്​'; അല്ലു അർജുന്‍റെ വേഷപ്പകർച്ചയിൽ വൈറലായി വാർണർ

text_fields
bookmark_border
David Warner -Allu Arjun morphed
cancel

ന്യൂഡൽഹി: ആസ്​ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ്​ വാർണറിന്​ ഇന്ത്യയോടുള്ള ബന്ധം ഏവർക്കുമറിയാവുന്നതാണ്​. ഐ.പി.എല്ലിൽ സൺ​ൈറസേഴ്​സ്​ ഹൈദരാബാദിന്‍റെ താരമായിരുന്ന വാർണർ ലോക്​ഡൗൺ കാലത്ത്​ തെലുഗു പാട്ടുകൾക്ക്​ ചുവടുവെച്ച്​ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അല്ലുവിന്‍റെ 'ബുട്ട ബൊമ്മ' എന്ന ഗാനത്തിന്‍റെ വാർണർ ഡാൻസ്​ പതിപ്പ്​ ടിക്​ടോക്കിൽ വൈറലായിരുന്നു.

ഇ​പ്പോൾ അല്ലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പുഷ്​പ'യിലെ ഗാനരംഗത്തിൽ തന്‍റെ മുഖം മോർഫ്​ ചെയ്​ത്​ ചേർത്തിരിക്കുകയാണ്​ വാർണർ. 'ഏയ്​ ബിഡ്ഡ ഇദ്ദി നാ അഡ്ഡ' എന്ന പാട്ടിലെ അല്ലുവായാണ്​ വാർണർ വേഷപ്പകർച്ച നടത്തിയത്​. ഇന്ത്യൻ ടെസ്റ്റ്​ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലിയും ആസ്​ട്രേലിയൻ ടീമിലെ സഹതാരം മിച്ചൽ ജോണസണും പോസ്റ്റിന്​ കമൻറ്​ ഇട്ടിട്ടുണ്ട്​.

വാർണറിന്‍റെ വിഡിയോ ഏതായാലും ഇന്ത്യൻ ആരാധകർ ആഘോഷമാക്കി. വിഡിയോ കാണാം:

ഇംഗ്ലണ്ടിനെതിരായ ആഷസ്​ പരമ്പരയിൽ മികച്ച ഫോമിലാണ്​ വാർണർ ബാറ്റുവീശുന്നത്​. ആദ്യ ഇന്നിങ്​സിൽ വാർണർ ഓസീസിനായി 94 റൺസ്​ അടിച്ചിരുന്നു. മത്സരത്തിൽ ഒമ്പത്​ വിക്കറ്റിന്​ ജയിച്ച ആതിഥേയർ പരമ്പരയിൽ 1-0ത്തിന്​ മുന്നിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - David Warner replaced Allu Arjuns Faces in Pushpa's music video
Next Story