റാഷിദ് ഖാനോടൊപ്പം റമദാൻ നോെമ്പടുത്ത് ഡേവിഡ് വാർണറും കെയ്ൻ വില്യംസണും, വിഡിയോ കാണാം
text_fieldsഹൈദരാബാദ്: വ്യത്യസ്ത സംസ്കാരങ്ങളുടെയും ഭാഷകളുടെയും ദേശീയതയുടേയുമെല്ലാം ഒത്തുചേരലാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടീം അംഗങ്ങളുടെ പുതിയ വിഡിയോ ഇതിനൊരു ഉദാഹരണമാണ്. ടീമിലെ അഫ്ഗാൻ താരങ്ങൾക്കൊപ്പം റമദാൻ നോെമ്പടുത്ത അനുഭവം പങ്കുവെക്കുന്ന നായകൻ ഡേവിഡ് വാർണറുടെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിേന്റയും വിഡിയോ ശ്രദ്ധേയമാകുകയാണ്. റാഷിദ് ഖാൻ , മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവർക്കൊപ്പം നോെമ്പടുത്ത വാർണറുടെയും വില്യംസേന്റയും വിഡിയോ പങ്കുവെച്ചത് റാഷിദ് ഖാൻ തന്നെയാണ്.
രണ്ട് ഇതിഹാസങ്ങൾ ഇന്ന് ഞങ്ങളോടൊപ്പം നോെമ്പടുത്തിരിക്കുകയാണെന്ന തലക്കെട്ടോടെയാണ്റാഷിദ് ഖാൻ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. വിഡിയോയിൽ നോെമ്പങ്ങെനെയുണ്ടെന്ന റാഷിദിന്റെ ചോദ്യത്തിന് വാർണറുടെ മറുപടി ഇങ്ങനെ. ''നല്ലത്. പക്ഷേ എനിക്ക് നല്ല ദാഹവും വിശപ്പുമുണ്ട്. എന്റെ വായ വരണ്ടിരിക്കുന്നു. ഇതേ ചോദ്യത്തിന് 'വളരെ നല്ലത്, നന്ദി' എന്നായിരുന്നു വില്യംസന്റെ മറുപടി.ഇരുവരേയും തീൻമേശയിൽ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് റാഷിദ് ഖാൻ പറഞ്ഞു.
അഫ്ഗാൻ താരങ്ങൾക്കൊപ്പം നോമ്പുതുറക്കുന്ന മറ്റൊരു ചിത്രം ഇന്ത്യൻ പേസർ ഖലീൽ അഹമ്മദും പങ്കുവെച്ചിട്ടുണ്ട്.

