Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പുഷ്പ’ സ്റ്റൈലിൽ സെഞ്ച്വറി ആഘോഷിച്ച് വാർണർ; ഏറ്റെടുത്ത് ആരാധകർ -വിഡിയോ

text_fields
bookmark_border
‘പുഷ്പ’ സ്റ്റൈലിൽ സെഞ്ച്വറി ആഘോഷിച്ച് വാർണർ; ഏറ്റെടുത്ത് ആരാധകർ -വിഡിയോ
cancel

ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ആസ്ട്രേലിയ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും നേടിയ സെഞ്ച്വറികളാണ് ഓസീസിന് കരുത്തായത്.

ഇരുവരും ഒന്നാം വിക്കറ്റിൽ 33.5 ഓവറിൽ 259 റൺസാണ് അടിച്ചുകൂട്ടിയത്. മാർഷ് 108 പന്തിൽ 121 റൺസെടുത്തും വാർണർ 124 പന്തിൽ 163 റൺസെടുത്തുമാണ് പുറത്തായത്. ഒമ്പത് സിക്സും 14 ഫോറുമാണ് വാർണർ നേടിയത്. സെഞ്ച്വറി നേടിയശേഷമുള്ള വാർണറിന്‍റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 85 പന്തിലായിരുന്നു താരത്തിന്‍റെ 21ാം ഏകദിന സെഞ്ച്വറി.

പിന്നാലെ പുഷ്പ സ്റ്റൈലിലായിരുന്നു താരത്തിന്‍റെ സെഞ്ച്വറി ആഘോഷം. വാർണറാണ് ആദ്യം നൂറിലെത്തിയത്. ഇന്ത്യന്‍ സിനിമകള്‍ പിന്തുടരുന്ന താരം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ കടുത്ത ആരാധകൻ കൂടിയാണ്. അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അനുകരിക്കുന്ന വാർണറിന്‍റെ വിഡിയോകൾ നേരത്തെയും പുറത്തുവന്നിരുന്നു.

നിലവിൽ ആസ്ട്രേലിയ 43 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തിട്ടുണ്ട്. ഗ്ലെൻ മാക്സ് വെൽ (പൂജ്യം), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഷഹീൻ, ഇഫ്തിഖാർ അഹ്മദ് എന്നിവർ ഒഴികെ പന്തെറിഞ്ഞ എല്ലാ പാക് ബൗളർമാരും ഓസീസ് ഓപ്പണർമാരുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഹാരിസ് റൗഫ് നാലു ഓവറിൽ വഴങ്ങിയത് 59 റൺസാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - David Warner Brings Out 'Pushpa' Celebration Following His 21st ODI Ton
Next Story