അയോധ്യയില്‍ ബാബരി മസ്ജിദ് തകർന്ന സ്ഥലത്ത് നടന്ന രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയെ പിന്തുണച്ച് പാകിസ്താന്‍ മുന്‍ സ്പിന്നർ ഡാനിഷ് കനേരിയ. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമായിരുന്നു ആഗസ്റ്റ് 5 എന്ന് ഡാനിഷ് കനേരിയ ട്വിറ്ററിലൂടെ കുറിച്ചു.
അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ രണ്ട് ട്വീറ്റുകളാണ് അദ്ദേഹം ചൊവ്വാഴ്ച പോസ്റ്റ് ചെയ്തത്. ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്. ആദ്യത്തെ ട്വീറ്റില്‍ അദ്ദേഹം പറയുന്നു.
ശ്രീരാമന്‍റെ ഭംഗി അദ്ദേഹത്തിന്‍റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മക്കെതിരായ നന്മയുടെ വിജയപ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്‍റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്. ജയ് ശ്രീറാം ടാഗോടെ രണ്ടാമത്തെ ട്വീറ്റില്‍ കനേരിയ വ്യക്തമാക്കി.
2000 മുതൽ 2010 വരെ പാകിസ്താനായി കളിച്ച കനേരിയ ടീമംഗമായിരിക്കെ ഹിന്ദുവായതിനാൽ അവഗണന നേരിട്ടു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Today is the Historical Day for Hindus across the world. Lord Ram is our ideal. https://t.co/6rgyfR8y3N
— Danish Kaneria (@DanishKaneria61) August 5, 2020