Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡെത്ത്​ ഓവറിൽ...

ഡെത്ത്​ ഓവറിൽ ബുംറക്കൊപ്പം ഹർഷൽ കൂടി ചേർന്നാൽ ഇന്ത്യ വേറെ ലെവലാകുമെന്ന്​ മുൻ കിവീസ്​ നായകൻ

text_fields
bookmark_border
Harshal Patel-Jasprit Bumrah
cancel
camera_alt

ബുംറ, ഹർഷൽ

റാഞ്ചി: ജസ്​പ്രീത്​ ബുംറക്കൊപ്പം ഹർഷൽ പ​േട്ടലിന്​ മികച്ച കൂട്ടുകെട്ടുണ്ടാക്കാനായാൽ ട്വന്‍റി20യിൽ ആരും ഭയക്കുന്ന ടീമായി മാറാൻ ഇന്ത്യക്കാവുമെന്ന്​ ന്യൂസിലൻഡ്​ മുൻ നായകൻ ഡാനിയൽ വെ​ട്ടോറി.

തന്‍റെ അവസാന രണ്ടോവറിൽ 16 റൺസ്​ മാ​ത്രം വിട്ടുകൊടുത്ത്​ ഹർഷൽ തന്‍റെ മാറ്റുതെളിയിച്ചിരുന്നു. രണ്ടുവിക്കറ്റ്​ വീഴ്​ത്തിയ ആർ.സി.ബി താരത്തിന്‍റെ മികവിൽ താരതമ്യേന ചെറിയ സ്​കോറിൽ ന്യൂസിലൻഡിനെ പുറത്താക്കിയ ഇന്ത്യ ഏഴുവിക്കറ്റിന്​ വിജയിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ കളിയിലെ താരമായി ഹർഷൽ തെരഞ്ഞെടുക്കപ്പെട്ടു.

'ആദ്യ ആറോവറിൽ നിങ്ങൾക്ക്​ അക്ര​മണോത്സുകതയോടെ പന്തെറിയാം. ഡെത്ത്​ ഓവറുകളിൽ നമ്മുടെ പിഴവുകൾ നികത്തപ്പെടു​െമന്ന വിശ്വാസമുള്ളതിനാലാണത്​. ഡെത്ത്​ ഓവറുകളിൽ റണ്ണൊഴുക്ക്​ തടയാൻ എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നില്ല. ബുംറക്കൊപ്പം ഹർഷൽ കൂടി ചേർന്നാൽ ഇന്ത്യ ഉഗ്രൻ ടീമായി മാറും' -വെ​ട്ടോറി ഇ.എസ്​.പി.എൻ ക്രിക്​ഇൻഫോയോട്​ പറഞ്ഞു.

ഡെത്ത്​ ഓവറിൽ 16 റൺസ്​ മാ​​​ത്രം വിട്ടുകൊടുത്ത ഹർഷൽ അപകടകാരിയായ ഗ്ലെൻ ഫിലിപ്​സിനെ വീഴ്​ത്തുകയും ചെയ്​തു. ഹർഷൽ, ദീപക്​ ചഹർ, ഭുവനേശ്വർ കുമാർ എന്നിവർ ചേർന്ന്​ അവസാന നാലോവറിൽ 25 റൺസ്​ മാത്രമാണ്​ വിട്ടുകൊടുത്തത്​. ഇതാണ്​ കിവീസിനെ കൂറ്റൻ സ്​കോറിൽ നിന്ന്​ തടഞ്ഞത്​.

20 ഓവറിൽ ആറിന്​ 153 റൺസാണ്​ കിവീസ്​ സ്​കോർ ചെയ്​തത്​. കെ.എൽ. രാഹുലിന്‍റെയും (65) രോഹിത്​​ ശർമയുടെയും (55) അർധസെഞ്ച്വറി മികവിൽ ഇന്ത്യൻ ഏഴുവിക്കറ്റിന്​ വിജയിച്ചു. ഇതോടെ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന്​ ഇന്ത്യ മുന്നിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrahDaniel VettoriIndia Vs New Zealand T20Harshal Patel
News Summary - Daniel Vettori says Harshal Patel with Jasprit Bumrah in death overs can make India a formidable T20 team
Next Story