Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dale steyn
cancel
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ ടീമിലെ...

ദക്ഷിണാഫ്രിക്കൻ ടീമിലെ ത​െൻറ പിൻഗാമിയെ പ്രഖ്യാപിച്ച്​ സ്റ്റെയിന്‍

text_fields
bookmark_border

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇപ്പോൾ പേസാക്രമണത്തിന്​ നേതൃത്വം നൽകുന്ന കാഗിസോ റബാദയെ ത​െൻറ പിൻഗാമിയായി പ്രഖ്യാപിച്ച്​ ബൗളിങ്​ ഇതിഹാസം ഡെയില്‍ സ്റ്റെയിന്‍. 439 ടെസ്റ്റ്​ വിക്കറ്റുകളെന്ന ത​െൻറ റെക്കോർഡ്​ റബാദയായിരിക്കും തകർക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റെയിന്‍ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചത്​. പരിക്ക്​ വലച്ചതിനെ തുടർന്ന്​ 38കാരനായ സ്​റ്റെയ്​ന്​ കഴിഞ്ഞ കുറച്ച്​ വർഷങ്ങളായി ടീമിലെ സ്​ഥിരം സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല.

റബാദയുടെ പ്രകടനത്തില്‍ തനിക്ക്​ മതിപ്പുണ്ടെന്ന്​ സ്റ്റെയിന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയില്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കുകയാണെങ്കില്‍ റബാദക്ക്​ ത​െൻറ റെക്കോര്‍ഡ് മറികടക്കാനാകുമെന്നും അദ്ദേഹം വ്യക്​തമാക്കി. 'റബാദ വിക്കറ്റ് മെഷീനാണ്. തുടച്ചയായി മത്സരങ്ങള്‍ ലഭിക്കുകയാണങ്കില്‍ റബാദക്ക് ഒന്നാം നമ്പര്‍ താരമായി ഉയരാന്‍ നിഷ്പ്രയാസം സാധിക്കും' -സ്റ്റെയിന്‍ കൂട്ടിച്ചേർത്തു.

93 ടെസ്റ്റ്​ മത്സരങ്ങളില്‍ നിന്നായി 22.95 ശരാശരിയില്‍ 439 വിക്കറ്റുകളാണ് സ്റ്റെയിന്‍ ആകെ പിഴുതത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായിരുന്ന ഷോണ്‍ പൊള്ളോക്കി​െൻറ 421 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോർഡായിരുന്നു താരം തകർത്തത്​. 2018ലായിരുന്നു പാകിസ്​താനെതി​രെ സ്റ്റെയിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്​. എന്നാൽ, പിന്നീട്​ അധികകാലം താരത്തിന്​ ടീമിൽ തുടരാൻ സാധിച്ചിരുന്നില്ല. നിരന്തരം പരിക്ക്​ അലട്ടുകയായിരുന്നു. സ്റ്റെയിന്‍ അവസാനമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നത് 2020 ഫെബ്രുവരിയിലാണ്. ലോക ടെസ്റ്റ് ബൗളിങ്​ റാങ്കിങ്ങിൽ ഒന്നാമനായ റബാദക്ക്​ 47 ടെസ്റ്റുകളില്‍ നിന്ന് 22.75 ശരാശരിയില്‍ 213 വിക്കറ്റുകളാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaDale Steyn
News Summary - Dale Steyn names his successor in South Africa
Next Story