Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിങ്ങളാണ്​ എ​‍െൻറ...

നിങ്ങളാണ്​ എ​‍െൻറ ഹീ​റോ​യെന്ന്​ ശി​വം മാ​വി; ക​ണ്ണീ​ര​ണി​ഞ്ഞ്​ സ്​​റ്റെ​യി​ൻ

text_fields
bookmark_border
നിങ്ങളാണ്​ എ​‍െൻറ ഹീ​റോ​യെന്ന്​ ശി​വം മാ​വി; ക​ണ്ണീ​ര​ണി​ഞ്ഞ്​ സ്​​റ്റെ​യി​ൻ
cancel

മും​ബൈ: 'നി​ങ്ങ​ളാ​ണ്​ എ​‍െൻറ ഹീ​റോ'​യെ​ന്ന്​ ക​ളി​ക്ക​ള​ത്തി​ൽ വി​ജ​യം കൊ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ലോ​ക​ത്തോ​ട്​ വി​ളി​ച്ചു​പ​റ​യു​​ന്ന​തി​ന്​ നേ​രി​ട്ട്​ സാ​ക്ഷി​യാ​വു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ഭാ​ഗ്യം വേ​റെ​യെ​ന്തു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം ഡെ​യ്​​ൽ സ്​​റ്റെ​യി​നി​ന്​ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ അ​ങ്ങ​നെ​യൊ​രു അ​ഭി​മാ​ന നി​മി​ഷ​ത്തി​ന്​ സാ​ക്ഷി​യാ​വാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. ഐ.​പി.​എ​ല്ലി​ൽ പ​ഞ്ചാ​ബ്​ കി​ങ്​​സി​നെ​തി​രെ കൊ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യ​ശി​ൽ​പി​ക​ളി​ൽ ഒ​രാ​ളാ​യ ശി​വം മാ​വി മ​ത്സ​ര​ശേ​ഷം ഇ.​എ​സ്.​പി.​എ​ൻ ക്രി​ക്​ ഇ​ൻ​ഫോ​യു​ടെ ഷോ​യു​ടെ ഇ​ട​യി​ലാ​യി​രു​ന്നു ഡെ​യ്​​ൽ സ്​​റ്റെ​യി​നി​നെ ത​‍െൻറ റോ​ൾ​ മോ​ഡ​ൽ എ​ന്നു​ വി​ശേ​ഷി​പ്പി​ച്ച​ത്. മു​ൻ ഇ​ന്ത്യ​ൻ താ​രം ആ​കാ​ശ്​ ചോ​പ്ര​ക്കൊ​പ്പം ഡെ​യ്​​ൽ സ്​​റ്റെ​യി​​നും ഷോ​യി​ലു​ണ്ടാ​യി​രു​ന്നു. യു​വ​താ​ര​ത്തി​‍െൻറ പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ സ്​​റ്റെ​യി​​നും ഞെ​ട്ടി.

'​ക്രി​ക്ക​റ്റ്​ ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ല​ത്തേ ഡെ​യ്​​ൽ സ്​​റ്റെ​യി​നി​നെ സൂ​ക്ഷ്​​മ​മാ​യി പി​ന്തു​ട​രു​മാ​യി​രു​ന്നു. ബൗ​ൾ ചെ​യ്യ​ു​േ​മ്പാ​ൾ അ​ദ്ദേ​ഹ​ത്തി​‍െൻറ ശൈ​ലി അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കും. സ്​​റ്റെ​യി​ൻ എ​റി​യു​ന്ന ഔ​ട്​​സ്വി​ങ്ങ​റു​ക​ൾ പി​ന്തു​ട​രു​മാ​യി​രു​ന്നു. ജ​സ്​​പ്രീ​ത്​ ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​രെ​യും നി​രീ​ക്ഷി​ക്കും. എ​ങ്കി​ലും എ​‍െൻറ ഹീ​റോ ഡെ​യ്​​ൽ സ്​​റ്റെ​യി​നാ​യി​രു​ന്നു' -ട്വ​ൻ​റി20 ടൈ​ഒൗ​ട്ട്​ ഷോ​യി​ൽ ശി​വം മാ​വി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ​താ​ര​ത്തി​‍െൻറ വാ​ക്കു​ക​ൾ​കേ​ട്ട ഡെ​യ്​​ൽ സ്​​റ്റെ​യി​​ൻ വി​കാ​ര​ഭ​രി​ത​നാ​യി. ക​ണ്ണീ​ര​ണി​ഞ്ഞ താ​രം ഏ​താ​നും നി​മി​ഷം നി​ശ്ശ​ബ്​​ദ​നാ​യ ശേ​ഷ​മാ​ണ്​ മ​റു​പ​ടി പ​റ​ഞ്ഞ​ത്. 'തീ​ർ​ത്തും അ​ത്ഭു​ത​പ്പെ​ടു​ത്തി. സ​ത്യം പ​റ​യ​​ട്ടെ, അ​ദ്ദേ​ഹ​ത്തി​‍െൻറ വാ​ക്കു​ക​ൾ എ​ന്നെ ക​ര​യി​പ്പി​ച്ചു. ക​ളി​യി​ലൂ​ടെ ലോ​ക​ത്തി​‍െൻറ ഏ​തോ ഒ​രു കോ​ണി​ലു​ള്ള​വ​രെ​പോ​ലും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യും എ​ന്നൊ​ന്നും ഞാ​ൻ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ച​ത​ല്ല' -ക​ണ്ണീ​ർ തു​ട​ച്ചു​കൊ​ണ്ട്​് സ്​​റ്റെ​യി​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dale SteynIPL 2021Shivam Mavi
Next Story