Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പാക്​ ക്രിക്കറ്റർ സഖ്​ലൈൻ മുഷ്​താഖിന്​ ജന്മദിനാശംസകൾ നേർന്നു; സചിനെതിരെ സൈബർ ആക്രമണം
cancel
Homechevron_rightSportschevron_rightCricketchevron_rightപാക്​ ക്രിക്കറ്റർ...

പാക്​ ക്രിക്കറ്റർ സഖ്​ലൈൻ മുഷ്​താഖിന്​ ജന്മദിനാശംസകൾ നേർന്നു; സചിനെതിരെ സൈബർ ആക്രമണം

text_fields
bookmark_border

മുംബൈ: പാകിസ്​താൻ സ്​പിന്നർ സഖ്​ലൈൻ മുഷ്​താഖിന്​ ജന്മദിന ആശംസകൾ നേർന്നതിന്​ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർക്ക്​ നേരെ സൈബർ ആക്രമണം. ഡിസംബർ 29ന്​ ട്വിറ്ററിൽ സഖ്​ലൈൻ മുഷ്​താഖിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം ജന്മദിനാശംസകൾ ​ പോസ്റ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ വിദ്വേഷം വമിപ്പിക്കുന്ന കമന്‍റുകൾ എത്തിയത്​.

നേരത്തേ ഷാഹിദ്​ അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന്​ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ്​ സിങ്ങും സൈബർ ആക്രമണം നേരിട്ടിരുന്നു.

1995 മുതൽ 2004 വരെ പാകിസ്​താനായി കളത്തിലിറങ്ങിയ സഖ്​ലൈൻ 169 ഏകദിനങ്ങളിൽ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളിൽ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്​. തന്‍റെ ജന്മദിനം സ്​പെഷ്യൽ ആക്കിയതിന്​ ഇതിഹാസത്തിനോട്​ നന്ദിയുണ്ടെന്ന്​ സഖ്​ലൈൻ സചിന്‍റെ ട്വീറ്റിന്​ താഴെ കമന്‍റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarsaqlain mushtaq
Next Story