Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എസ്.കെയ്ക്ക് തലവേദനയായി വീണ്ടും ഒത്തുകളി വിവാദം; നടപടിക്കൊരുങ്ങി മാനേജ്‍മെന്റ്

text_fields
bookmark_border
സി.എസ്.കെയ്ക്ക് തലവേദനയായി വീണ്ടും ഒത്തുകളി വിവാദം; നടപടിക്കൊരുങ്ങി മാനേജ്‍മെന്റ്
cancel

ചെന്നൈ: ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെ (സി.എസ്.കെ) പിടിച്ചുകുലുക്കി വീണ്ടും ഒത്തുകളി വിവാദം. 2025 സീസണിൽ സി.എസ്.കെയുടെ മത്സരത്തിൽ ഒത്തുകളി നടന്നെന്ന് ‘തെഹൽക’ മാധ്യമം നടത്തിയ സ്ട്രിങ് ഓപ്പറേഷനിലൂടെയാണ് വെളിപ്പെടുത്തിയത്. മുൻ രഞ്ജി താരമായ രചിത് ഭാട്ടിയ ലണ്ടനിലെ വാതുവെപ്പുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

2025 ഐ.പി.എൽ സീസണിൽ ഒരു സി.എസ്.കെ താരം രൂപയ്ക്ക് ടോസിന് മുൻപ് തന്നെ ടീമിന്റെ പ്ലേയിങ് ഇലവൻ വിവരങ്ങൾ ചോർത്തി നൽകിയെന്നും സ്നാപ്ചാറ്റ് വഴി ഈ വിവരങ്ങൾ ലണ്ടനിലെ വാതുവെപ്പുകാർക്ക് താൻ ഈ രഹസ്യ വിവരങ്ങൾ കൈമാറിയെന്നും രചിത് ഭാട്ടിയ വെളിപ്പെടുത്തി. ഒരു മത്സരത്തിലെ വിവരങ്ങൾ ചോർത്തുന്നതിനായി 60 ലക്ഷം രൂപ വീതം 5 മത്സരങ്ങളിൽ നിന്നായി 3 കോടി രൂപ താൻ സമ്പാദിച്ചുവെന്നും താരം അവകാശപ്പെട്ടു.

സമാനമായ രീതിയിൽ ഡൽഹി പ്രീമിയർ ലീഗിലും (ഡി.പി.എൽ) ഒത്തുകളി നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. 2026ലെ ഐ.പി.എൽ ലേലത്തിൽ തനിക്ക് വിവരം തന്ന താരത്തെ ടീമിലെടുത്താൽ ഒത്തുകളിക്ക് സഹായിക്കാമെന്ന് ഭാട്ടിയ വാഗ്ദാനം ചെയ്തതായും പറയപ്പെടുന്നു. എന്നാൽ, ഈ താരത്തെ 2026ലെ ലേലത്തിൽ ഒരു ടീമും വാങ്ങിയില്ല.

തെഹൽക മാധ്യമ റിപ്പോർട്ടിൽ ഏത് ചെന്നൈ താരമാണ് വാതുവെപ്പിൽ പങ്കാളിയായതെന്ന് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, മുൻ സി.എസ്.കെ താരവും നിലവിൽ ഡി.പി.എല്ലിൽ കളിക്കുന്ന സെൻട്രൽ ഡൽഹി കിങ്സ് വിക്കറ്റ് കീപ്പർ ബാറ്റർ വാൻഷ് ബേദിയുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.

ഡൽഹി ക്രിക്കറ്റുമായി ദീർഘകാലമായി ബന്ധമുള്ള ബേദിയെ 2025 സീസണിന് മുന്നോടിയായുള്ള ഐ.പി.എൽ ലേലത്തിൽ സി.എസ്.കെ ടീമിലെത്തിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ഒത്തുകളി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നത്.

എന്നാൽ, വാൻഷ് ബേദി ഈ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി താനല്ലെന്നും ഒത്തുകളിയിലോ അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബേദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. വ്യാജവും അപകീർത്തികരവുമായ ഇത്തരം കാര്യങ്ങൾനിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട താരം തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

അതേസമയം, 2025 സീസണിൽ ഒത്തുകളി നടന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം പരിശോധിക്കുമെന്ന് സി.എസ്.കെ അറിയിച്ചു. ടീം മാനേജ്‍മെന്റ് വരും ദിവസങ്ങളിൽ യോഗം ചേർന്ന് തുടർനടപടികൾ ആസൂത്രണം ചെയ്യുമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 25ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ മുന്നോടിയായി നടക്കുന്ന ബോർഡ് യോഗത്തിൽ ടീമിനുള്ളിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.

പുതിയ ഒത്തുകളി വാർത്തകൾ പുറത്ത് വന്നത് സി.എസ്.കെയ്ക്ക് വലിയ തലവേദനയാണ്. നേരത്തെ, ഒത്തുകളിയുമായി ബന്ധപ്പെട്ട് സി.എസ്.കെ ഐ.പി.എല്ലിൽ നിന്ന് രണ്ട് വർഷം വിലക്കേർപ്പെടുത്തിയിരുന്നു. 2016, 2017 സീസണുകളിലായിരുന്നു ടീം വിലക്ക് നേരിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CSK Planning Course Of Action Amid Team Leaks, Match-Fixing Allegations
Next Story