മിന്നിതിളങ്ങി രാഹുൽ! സൂപ്പർകിങ്സിന് 184 റൺസ് വിജയലക്ഷ്യം
text_fieldsഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 184 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആര് ഫോറും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. ചെന്നൈക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് നേടി.
ആദ്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ ജേക്ക് ഫ്രേസർ മക്രൂക്കിനെ നഷ്ടപ്പെട്ട ഡല്ഡഹിയ കരകയറ്റിയത് രാഹുൽ- അഭിഷേക് പോരെൽ സംഘമാണ്. മുകേഷ് ചൗദരി എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ പോരെൽ തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 54 റൺസാണ് ഇരുവരും ചേർത്തത്. പോരെലിനെ രവീന്ദ്ര ജഡേജ പുറത്താക്കി സി.എസ്.കെക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീടെത്തിയ നായകൻ അക്സർ പട്ടേലിനെ കൂട്ടി രാഹുൽ സ്കോർ ബോർഡ് ചലിപ്പിച്ചു. പട്ടേൽ 21 റൺസ് നേടി മടങ്ങ. അവസാന ഓവറുകളിൽ തകർത്ത് കളിച്ച സമീർ റിസ്വി (20), ട്രിസ്റ്റ്യൻ സ്റ്റബ്സ് (24) എന്നിവർ രാഹുലിന് മികച്ച പിന്തുണ നൽകി.
ഒരു ഘട്ടം 200 എത്തിയേക്കാവുന്ന സ്കോറിനെ പിടിച്ചുനിർത്തിയത് മതീഷ പതിരാനയുടെ അവസാന ഓവറാണ്. വെറും ഏവ് റൺസ് മാത്രമാണ് അവസാന ഓവറിൽ പതിരാന വിട്ടുനൽകിയത്. രാഹുലിനെ മടക്കാനും അദ്ദേഹത്തിന് സാധിച്ചു. പതിരാനയോടൊപ്പം ജഡേജയും നൂർ അഹ്മദും ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

