Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് ആരൊക്കെയാണ്? ലേലത്തിന് മുമ്പ് ആരെയൊക്കെ നിലനിർത്തുമെന്ന് സൂചന നൽകി സി.എസ്.കെ; തലപുകഞ്ഞ് ആരാധകർ

text_fields
bookmark_border
ഇത് ആരൊക്കെയാണ്? ലേലത്തിന് മുമ്പ് ആരെയൊക്കെ നിലനിർത്തുമെന്ന് സൂചന നൽകി സി.എസ്.കെ; തലപുകഞ്ഞ് ആരാധകർ
cancel

ഐ.പി.എൽ മേഗാലേലത്തിന് രണ്ട് നാളുകൾ ബാക്കി നിൽക്കെ ടീമിലെ നിലനിർത്താൻ സാധ്യതയുള്ള താരങ്ങളെ കുറിച്ച് സൂചന നൽകി ചെന്നൈ സൂപ്പർ കിങ്സ്. ഇന്നലെയാണ് സി.എസ്.കെ സൂചന നൽകികൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അഞ്ച് താരങ്ങളെയാണ് സി.എസ്.കെ നിലനിർത്തുക എന്ന് ടീം വ്യക്തമാക്കുന്നു. താരങ്ങൾ ആരാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ചില താരങ്ങളുടെ ആട്രിബ്യൂട്സ് വെച്ചുകൊണ്ട് കുറച്ച് ഇമോജികൾ ചേർക്കുകയായിരുന്നു.

താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഇമോജികളെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഏതൊക്കെ ഇമോജികൾ ആരൊക്കെയാണെന്ന് ഊഹിക്കുകയാണ് നിലവിൽ ആരാധകർ. എം.എസ്. ധോണിയെ അൺക്യാപ്ഡ് റൂളിൽ എത്തിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തെ കൂടാതെ രവീന്ദ്ര ജഡേജ, നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ ന്യൂസിലാൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, ഡെവൺ കോൺവെ, ശ്രീലങ്കൻ പേസർ മതീഷ പതിരാന എന്നിവരുടെ പേരുകളാണ് ആരാധകർ എടുത്ത് പറയുന്നത്.


ഒന്നൂടെ നിരീക്ഷിച്ചാൽ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റവും കൂടുതൽ നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ ഗെയ്ക്വാദ്, ജഡേജ, ധോണി, ദുബെ, രചിൻ എന്നിവരാണ് ആറാമാനായി ആർടിഎം കാർഡ് ഉപയോഗിച്ച് പതിരാനെയോ കോൺവെയയോ സി.എസ്.കെ സ്വന്തമാക്കിയേക്കാം. എന്തായാലും ആരയൊക്കെ നിലനിർത്തുമെന്ന ആവേശത്തിലാണ് സി.എസ്.കെ ആരാധകർ. ഒക്ടോബർ 31ാം തിയ്യതിയാണ് ഐ.പി.എൽ മെഗാലേലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - csk gives hints about who will be retained
Next Story