Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധോണിക്ക് കളിക്കുന്ന സമയത്തോളം കളിക്കാം, അദ്ദേഹം എടുക്കുന്ന തീരുമാനം ശരിയാണ്; ധോണിയെ പുകഴ്ത്തി സൂപ്പർ കിങ്സ് സിഇഓ

text_fields
bookmark_border
ധോണിക്ക്  കളിക്കുന്ന സമയത്തോളം കളിക്കാം, അദ്ദേഹം എടുക്കുന്ന തീരുമാനം ശരിയാണ്; ധോണിയെ പുകഴ്ത്തി സൂപ്പർ കിങ്സ് സിഇഓ
cancel

ചെന്നൈ സുപ്പർ കിങ്സ് മുൻ നായകനും സൂപ്പർതാരവുമായ മഹേന്ദ്ര സിങ് ധോണിക്ക് എത്ര കാലം വേണമെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാമെന്ന് ടീമിന്‍റെ സിഇഒ പറഞ്ഞു. താരത്തിന് വേണ്ടി സി.എസ്കെയുടെ വാതിൽ എപ്പോഴും തുറന്നിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

'എം.എസ്. ധോണിക്ക് എത്ര കാലം കളിക്കണോ അത്രയും കാലം സി.എസ്.കെയുടെ വാതിലുകൾ തുറന്ന് തന്നെയിരിക്കും. അദ്ദേഹത്തിന്‍റെ കമ്മിറ്റ്മെന്‍റ്, ഡെഡിക്കേഷൻ എല്ലാം കാണുമ്പോൾ അറിയാം ശരിയായ തീരുമാനം മാത്രമേ അദ്ദേഹം എടുക്കുകയുള്ളൂ. സി.എസ്.കെയെ സംബന്ധിച്ചിടത്തോളം അദ്ദേഹം കുറെ കാലം കൂടി കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' സി.ഇ.ഓ പറഞ്ഞു.

ഈ വർഷം വീണ്ടും നിലവിൽ വന്ന അൺക്യാപ്ഡ് റൂൾ മുതലാക്കിക്കൊണ്ട് ധോണിയെ നാല് കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയിരുന്നു. സി.എസ്.കെയെ അഞ്ച് ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ധോണി സി.എസ്.കെയുടെ എക്കാലത്തേയും വലിയ താരമാണ്. ഇന്ത്യൻ ക്രിക്കറ്റ് നായകനായിരുന്ന അദ്ദേഹത്തിന്‍റെ ബ്രാൻഡ് വാല്യുവും ടീമിൽ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ധോണിയെ കൂടാതെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീഷ പതിരാന എന്നിവരെയാണ് ഐ.പി.എൽ മേഗാ ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയ താരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - csk ceo said dhoni can play as long as he wants for csk
Next Story