കെ.എൽ രാഹുലിന് നേരെ ബിയർ കോർക്കെറിഞ്ഞ് ഇംഗ്ലീഷ് കാണികൾ; തിരിച്ചും എറിയാൻ നിർദേശം നൽകി കോഹ്ലി, വിഡിയോ കാണാം
text_fieldsലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ലോർഡ്സ് ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ. ഇന്ത്യയുടെ ഫോമിലുള്ള ബാറ്റ്സ്മാൻ കെ.എൽ രാഹുലിന് നേരെ ഇംഗ്ലീഷ് കാണികൾ ബിയർ ബോട്ടിൽ കോർക്കെറിഞ്ഞു. മൂന്നാം ദിവസം 69ാം ഓവറിനിടെയാണ് സംഭവം. കെ.എൽ രാഹുൽ തേർഡ് മാൻ ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുേമ്പാഴായിരുന്നു ഇംഗ്ലീഷ് കാണികളുടെ അതിരുവിട്ട പെരുമാറ്റം.
നിരവധി കോർക്കുകൾ രാഹുലിന്റെ സമീപത്ത് വന്നുവീണു. ഇതിനെത്തുടർന്ന് രാഹുൽ പരാതിയുയർത്തി. ഇതിനെത്തുടർന്ന് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന നായകൻ വിരാട് കോഹ്ലി തിരിച്ചുമെറിയാൻ നിർദേശം നൽകി. ഇതിന്റെ ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇന്ത്യൻ ടീം സംഭവത്തിൽ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. റൂട്ടിന്റെ സെഞ്ച്വറിക്കരുത്തിൽ മുന്നേറുന്ന ഇംഗ്ലണ്ട് ചായക്ക് പിരിയുേമ്പാൾ അഞ്ചിന് 314 എന്ന ശക്തമായ നിലയിലാണ്.

