Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗിൽ ഫോറടിക്കവേ 'സചിൻ,...

ഗിൽ ഫോറടിക്കവേ 'സചിൻ, സചിൻ' ആർപ്പുവിളിയുമായി ആരാധകർ; വിഡിയോ വൈറൽ

text_fields
bookmark_border
Shubman Gill
cancel
camera_alt

ശുഭ്​മാൻ ഗിൽ ബാറ്റിങ്ങിനിടെ

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പരയിൽ തരക്കേടില്ലാത്ത ഫോമിലാണ്​ ഇന്ത്യൻ ഓപണർ ശുഭ്​മാൻ ഗിൽ ബാറ്റുവീശുന്നത്​. ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന്​ രണ്ടാം ദിവസം ഗില്ലിന്​ പകരം ചേതേശ്വർ പുജാരയാണ്​ മായങ്ക്​ അഗർവാളിനൊപ്പം ഇന്നിങ്​സ്​ ഓപൺ ചെയ്​തത്​.

മത്സരത്തിന്‍റെ മൂന്നാം ദിനം വൺഡൗണായി ക്രീസിലെത്തിയ ഗിൽ മികച്ച രീതിയിലാണ്​ ബാ​േറ്റന്തിയത്​. കിവീസിന്‍റെ ഏറ്റവും മികച്ച പേസറായ ടിം സീത്തിയെ 37ാം ഓവറിൽ ഗിൽ ബൗണ്ടറി കടത്തിയപ്പോൾ ഗാലറിയിൽ 'സച്ചിൻ, സച്ചിൻ' എന്ന്​ ആരാധകർ ആർപ്പുവിളിച്ചു.

ഗില്ലും സചിന്‍റെ മകൾ സാറ ടെണ്ടുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്കിടെയാണ്​ സംഭവം. വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ മേയിൽ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവേ താൻ സിംഗിളാണെന്നായിരുന്നു ഗിൽ തുറന്നു പറഞ്ഞത്​.

വാങ്കഡെ ടെസ്റ്റിൽ രണ്ടാം ഇന്നിങ്​സിൽ 60 ഓവർ പൂർത്തിയാക്കിയ ഇന്ത്യ മൂന്നിന്​​ 198 റൺസെന്ന നിലയിലാണ്​. ഗിൽ 47 റൺസെടുത്ത്​ പുറത്തായി. നായകൻ കോഹ്​ലിയും​ (35) ശ്രേയസ്​ അയ്യരുമാണ്​ (1) ക്രീസിൽ. ഇന്ത്യക്കിപ്പോൾ മൊത്തം 461 റൺസ്​ ലീഡായി.

ആദ്യ ഇന്നിങ്​സിൽ 325 റൺസിന്​ പുറത്തായ ഇന്ത്യ സന്ദർശകരെ 62 റൺസിന്​ ചുരുട്ടിക്കെട്ടിയിരുന്നു. ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും പാടുകെട്ടി ഇറങ്ങിയ ഇന്ത്യ കൂറ്റൻലക്ഷ്യം മുന്നിൽവെച്ച ശേഷം കിവീസിനെ അതിവേഗം പുറത്താക്കാനാണ്​ പദ്ധതിയിടുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarShubman GillIndia vs New Zealand
News Summary - crowd chants 'Sachin, Sachin' after Gill smashes four from Wankhede stadium video went viral
Next Story