Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകർഷകരെ പുകഴ്​ത്തിയും...

കർഷകരെ പുകഴ്​ത്തിയും കേന്ദ്ര സർക്കാറിനെ പിണക്കാതെയും ക്രിക്കറ്റ്​ താരങ്ങൾ

text_fields
bookmark_border
cricket
cancel

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്‍റെ തീനാളങ്ങൾ ഇന്ത്യയിൽ നിന്നും ലോകമെമ്പാടും പടർന്നുതുടങ്ങുകയാണ്​. സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന്​ ആരാധകരുള്ള പോപ്​ ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുൻബെർഗും കർഷകസമരത്തിന്​ നൽകിയ പിന്തുണ ചർച്ചകളെ പുതിയ ദിശയിലേക്കെത്തിച്ചു.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിച്ഛായ നഷ്​ടത്തിന്‍റെ പരിക്ക്​ കുറക്കാനായി കേന്ദ്ര സർക്കാറും തൊട്ടുപിന്നാലെ ഒരുങ്ങിയിറങ്ങി. ബോളിവുഡി​െല സംഘ്​ പോസ്റ്റർ ബോയികളായ അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ, സുനിൽ ഷെട്ടി അടക്കമുള്ളവരെ രംഗത്തിറക്കിയ കേന്ദ്രസർക്കാർ, സമർഥമായി ക്രിക്കറ്റ്​ താരങ്ങ​ളേയും ഗോദയിലേക്കിറക്കി.

കർഷകരുടെ പ്രശ്​നം അഭിസംബോധന ചെയ്യാതെ 'പുറമേ'നിന്നുള്ളവരുടെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ദേശീയത ഉയർത്തിയുള്ള കാമ്പയിനായിരുന്നു കേ​ന്ദ്ര സർക്കാർ ഒരുക്കിയത്​. സാക്ഷാൽ സചിൻ ടെണ്ടുൽക്കർ, മുൻ ഇന്ത്യൻ നായകൻ അനിൽ കും​െബ്ല, മുൻതാരങ്ങളായ സുരേഷ്​ റെയ്​ന, പ്രഗ്യാൻ ഓജ തുടങ്ങിയവരെല്ലാം 'ഇന്ത്യ എഗെയ്​ൻസ്റ്റ്​ പ്രൊപ്പഗണ്ട' ഹാഷ്​ടാഗിൽ കേന്ദ്രസർക്കാറിന്​ അനുകൂലമായി അണിനിരന്നു.

അതേ സമയം കേന്ദ്ര സർക്കാറിന്‍റെ സമ്മർദ്ദത്തിന്​ വഴങ്ങി വിഷയത്തിൽ ഇടപെ​ട്ടെങ്കിലും തന്ത്രപൂർവ്വമായ നിലപാടാണ്​ ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി, രോഹിത്​ ശർമ തുടങ്ങിയവർ 'ഇന്ത്യ ടുഗെദർ' കാമ്പയിനിൽ അണിചേർന്നെങ്കിലും കർഷകരെയോ സമര​ത്തെയോ തള്ളിപ്പറയാൻ തയ്യാറായില്ല.

''വിയോജിപ്പുകൾക്കപ്പുറത്ത്​ നമുക്ക്​ ഒരുമിച്ചുനിൽക്കാം. കർഷകർ രാജ്യ​ത്തിന്‍റെ അവിഭാജ്യഘടകമാണ്​. സമാധാനം കൊണ്ടുവരാനും ഒന്നിച്ച്​ മുന്നോട്ട്​ പോകാനും എല്ലാ പാർട്ടികളും ചേർന്ന്​ പരിഹാരം കൊണ്ടുവരുമെന്ന്​ എനിക്കുറപ്പുണ്ട്​'' - എന്നായിരുന്ന കോഹ്​ലിയുടെ ട്വീറ്റ്​. രോഹിതും സമാന അഭിപ്രായമാണ്​ പങ്കുവെച്ചത്​. ഒന്നായിനിന്നാൽ പരിഹരിക്കാനാകാത്ത ആഭ്യന്തര വിഷയങ്ങളില്ല എന്ന തരത്തിലായിരുന്നു അജിൻക്യ രഹാനെയുടെ ട്വീറ്റ്​. 'സ്​ട്രോങർ ടുഗദർ' എന്ന വാചകം മാത്രമാണ്​ ഹാർദിക്​ പാണ്ഡ്യ കുറിച്ചത്​. കേന്ദ്ര സർക്കാറിൽ നിന്നും പി.ആർ. ഏജൻസികളിൽ നിന്നും ക്രിക്കറ്റ്​ താരങ്ങൾക്ക്​ മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നെന്ന്​ പാതിരാ​ത്രിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സമാനരൂപത്തിലുള്ള ട്വീറ്റുകളിൽ വ്യക്തമായിരുന്നു.

അതേ സമയം പഞ്ചാബിൽ നിന്നുള്ള ക്രിക്കറ്റ്​ താരങ്ങൾ കർഷക സമരത്തിൽ തങ്ങളുടെ നിലപാട്​ നേരത്തേ വ്യക്തമാക്കിയിരുന്നു. ഹർഭജൻ സിങ്​, മൻദീപ്​ സിങ്​ തുടങ്ങിയവർ കർഷക സമരത്തെ തുറന്ന്​ പിന്തുണച്ചപ്പോൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നായിരുന്നു യുവരാജ്​ സിങ്ങിന്‍റെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarVirat Kohli
Next Story