Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ കാണാതായി; മണിക്കൂറുകളുടെ തെരച്ചിലിൽ കണ്ടെത്തി പൊലീസ്

text_fields
bookmark_border
Kedar Jadhav
cancel

പുണെ: പ്രഭാത സവാരിക്കിറങ്ങി കാണാതായ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ കണ്ടെത്തി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് പുണെയിലെ കോത്ത്റൂഡ് പ്രദേശത്തുനിന്ന് 75കാരനെ കാണാതായത്. ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പൊലീസ് കാർവെ നഗറിലാണ് അദ്ദേഹം അവസാനം എത്തിയതെന്ന് മനസ്സിലാക്കുകയും വൈകീട്ടോടെ കണ്ടെത്തുകയുമായിരുന്നു. മഹാദേവ് ജാദവിന് മറവി രോഗമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ കേദാർ ജാദവ് ഇപ്പോൾ ചെന്നൈയിലാണുള്ളത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ട്വന്റി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്. ഏകദിനത്തിൽ 42.09 ശരാശരിയിൽ 1389 റൺസും 27 വിക്കറ്റും സ്വന്തമാക്കിയ താരം ട്വന്റി 20യിൽ 20.33 ശരാശരിയിൽ 122 റൺസും നേടിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cricketer Kedar Jadhav's father goes missing; The police found him after hours of searching
Next Story