ലോകകപ്പ്: ഒടുവിൽ വിസയെത്തി; പാക് ക്രിക്കറ്റ് ടീം നാളെ ഇന്ത്യയിൽ
text_fieldsലാഹോർ: ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാൻ പാകിസ്താൻ ടീം ബുധനാഴ്ച ഇന്ത്യയിലെത്തും. വിസ ലഭിക്കാത്തതിനാൽ താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇത് സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കത്തയക്കുകയും ചെയ്തു. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുംതന്നെ ലഭിച്ചിട്ടില്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അനുകൂല തീരുമാനമായത്. നാളെ രാവിലെ ദുബൈയിലേക്ക് തിരിക്കുന്ന ടീം വൈകുന്നേരമാണ് ഇന്ത്യയിൽ ഇറങ്ങുക. സെപ്റ്റംബർ 29ന് പാകിസ്താന് ന്യൂസിലന്‍ഡിനെതിരെ ഹൈദരാബാദിൽ ലോകകപ്പ് സന്നാഹമത്സരമുണ്ട്. ലോകകപ്പിൽ പാകിസ്താന്റെ ആദ്യ കളി ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 14ന് അഹ്മദാബാദിൽ നടക്കും. 2016ൽ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാനാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം അവസാനമായി ഇന്ത്യയിലെത്തിയത്.

