Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി സിക്സർ രാജാവ്! ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമായി രോഹിത്; മറികടന്നത് ഗെയ്‍ലിനെ

text_fields
bookmark_border
ഇനി സിക്സർ രാജാവ്! ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമായി രോഹിത്; മറികടന്നത് ഗെയ്‍ലിനെ
cancel

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയാണ് താരം മറികടന്നത്.

ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്‍ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി 555 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. മത്സരത്തിലെ എട്ടാം ഓവറിൽ മൂന്നാമത്തെ സിക്സ് നേടിയാണ് താരം അപൂർവ നേട്ടം സ്വന്തം പേരിലാക്കിയത്.

മത്സരത്തിൽ ഇതുവരെ നാലു സിക്സുകളാണ് താരം നേടിയത്. 61 പന്തിൽ 95 റൺസുമായി ബാറ്റിങ് തുടരുകയാണ്. 11 ഫോറുകളും നേടി. 30 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 17 ഓവറിൽ 140 റൺസെടുത്തിട്ടുണ്ട്. 41 പന്തിൽ 38 റൺസെടുത്ത ഇഷാൻ കിഷനാണ് ക്രീസിലുള്ള മറ്റൊരു താരം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അടിച്ചെടുത്തത്. ഹഷ്മത്തുല്ല ഷാഹിദിയുടെയും അസ്മത്തുല്ല ഒമർസായിയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ബുംറ പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cricket World Cup 2023: Rohit Sharma surpasses Chris Gayle's most international sixes milestone
Next Story