Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാർണർക്കും മാർഷിനും സെഞ്ച്വറി; ആസ്ട്രേലിയക്കെതിരെ പാകിസ്താന് 368 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ഷഹീൻ അഫ്രീദിക്ക് അഞ്ചു വിക്കറ്റ്
വാർണർക്കും മാർഷിനും സെഞ്ച്വറി; ആസ്ട്രേലിയക്കെതിരെ പാകിസ്താന് 368 റൺസ് വിജയലക്ഷ്യം
cancel

ബംഗളൂരു: ഓപ്പണർമാരുടെ സെഞ്ച്വറി കരുത്തിൽ പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ആസ്ട്രേലിയക്ക് വമ്പൻ സ്കോർ. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 367 റൺസെടുത്തു. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും സെഞ്ച്വറി നേടി.

ഒന്നാം വിക്കറ്റിൽ ഇരുവരും 33.5 ഓവറിൽ 259 റൺസാണ് അടിച്ചുകൂട്ടിയത്. മാർഷ് 108 പന്തിൽ 121 റൺസെടുത്തു. ഒമ്പത് സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഉസാമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 124 പന്തിൽ 163 റൺസെടുത്താണ് വാർണർ പുറത്തായത്. ഒമ്പത് സിക്സും 14 ഫോറും നേടി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.

ഒരുഘട്ടത്തിൽ 400 കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യനിരയും വാലറ്റവും പാക് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞു. ഷഹീൻ അഫ്രീദിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഓസീസിനെ പിടിച്ചുകെട്ടിയത്. ഗ്ലെൻ മാക്സ് വെൽ (പൂജ്യം), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ ഏഴ്), മാർക്സ് സ്റ്റോയിനിസ് (24 പന്തിൽ 21), ജോഷ് ഇംഗ്ലിസ് (ഒമ്പത് പന്തിൽ 13), മാർനസ് ലബുഷെയ്ൻ (12 പന്തിൽ എട്ട്), മിച്ചൽ സ്റ്റാർക് (മൂന്നു പന്തിൽ രണ്ട്), ജോഷ് ഹേസൽവുഡ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു റൺസുമായി പാറ്റ് കമ്മിൻസും ഒരു റണ്ണുമായി ആദം സാംപയും പുറത്താകാതെ നിന്നു.

പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്നു വിക്കറ്റും ഉസാമ മിർ ഒരു വിക്കറ്റും നേടി. ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങി താളം കണ്ടെത്തിയ വാർണറും മാർഷും പിന്നീട് പാക് ബൗളർമാരെ ഗ്രൗണ്ടിന്‍റെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. ടീം സ്കോർ 50ലെത്താൻ 50 പന്തുകൾ എടുത്തെങ്കിൽ, അടുത്ത 25 പന്തിൽ ടീം നൂറിലെത്തി. 176 പന്തിലാണ് ടീം 200 കടന്നത്. ഓസീസ് ഓപ്പണർമാർ മടങ്ങിയതോടെ മത്സരം പാക് ബൗളർമാർ വരുതിയിലാക്കി.

ആദ്യ രണ്ട് കളികളിലെ ആധികാരിക വിജയങ്ങൾക്ക് ശേഷം മൂന്നാം മത്സരത്തിൽ മികച്ച നിലയിൽനിന്ന് കൂപ്പുകുത്തി ഇന്ത്യയോട് വൻതോൽവി ഏറ്റുവാങ്ങിയാണ് പാകിസ്താൻ നാലാം മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി പിണഞ്ഞ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആസ്ട്രേലിയ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cricket World Cup 2023: David Warner, Mitchell Marsh Slam Centuries
Next Story